കാപിറ്റൽ ഹിൽ ആക്രമണത്തെ നാസി ജർമ്മനിയുമായി ഉപമിച്ച് അർനോൾഡ്

വാഷിങ്ടൺ: യു.എസ് കാപിറ്റൽ ഹിൽ ആക്രമണത്തെ നാസി ജർമ്മനിയുമായി താരതമ്യം ചെയ്ത് നടനും കാലിഫോർണിയ മുൻ ഗവർണറുമായ അർനോൾഡ് ഷ്വാർസ്നെഗർ. സംഭവം പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ അട്ടിമറി ശ്രമമായിരുന്നെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം വിശേഷിപ്പിച്ചു.

1938ൽ ജൂതരുടെ കൈവശമുണ്ടായ കടകളുടെ ചില്ലുകൾ തകർത്ത 'ഡേ ഓഫ് ബ്രോക്കൺ ഗ്ലാസ്' സംഭവത്തിനു സമാനമായതാണ് ബുധനാഴ്ച യു.എസിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

തകർന്ന ചില്ലുകൾ യുനൈറ്റഡ് സ്റ്റേറ്റ്സ് കാപ്പിറ്റലിൻെറ ജാലകങ്ങളിലായിരുന്നു. പ്രസിഡൻറ് ട്രംപ് ന്യായമായ തിരഞ്ഞെടുപ്പിൻെറ ഫലങ്ങൾ അസാധുവാക്കാൻ ശ്രമിച്ചു. ആളുകളെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അദ്ദേഹം അട്ടിമറിക്ക് ശ്രമം നടത്തി -ഷ്വാർസ്നെഗർ പറഞ്ഞു.

പ്രസിഡൻറ് ട്രംപ് പരാജയപ്പെട്ട നേതാവാണ്. ചരിത്രത്തിലെ എക്കാലത്തെയും മോശം പ്രസിഡൻറായാണ് അദ്ദേഹം സ്ഥാനമൊഴിയുക. പഴയ ട്വീറ്റ് പോലെ അദ്ദേഹം അപ്രസക്തനാകും എന്നതാണ് നല്ല കാര്യം.

പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ബൈഡൻ, ഞങ്ങളുടെ പ്രസിഡൻറായി നിങ്ങൾക്ക് മികച്ച വിജയം നേരുന്നു. നിങ്ങൾ വിജയിച്ചാൽ നമ്മുടെ രാജ്യവും വിജയിച്ചു. അമേരിക്കൻ ഭരണഘടന അസാധുവാക്കാമെന്ന് കരുതുന്നവർ അറിയുക: നിങ്ങൾ ഒരിക്കലും വിജയിക്കില്ല -ഷ്വാർസ്നെഗർ വീഡിയോയിൽ പറഞ്ഞു.

നിയുക്​ത പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​​ന്‍റെ വിജയം അംഗീകരിക്കുന്നതിനായി സമ്മേളിച്ച ഇരുസഭകളുടെയും സംയുക്​ത യോഗത്തിലേക്ക് ആ​യി​ര​ക്ക​ണ​ക്കി​ന്​ സാ​യു​ധ അ​ക്ര​മി​ക​ൾ സു​ര​ക്ഷാ​സം​ഘ​ത്തെ മ​റി​ക​ട​ന്ന്​ പാ​ർ​ല​മെന്‍റിന്‍റെ വാ​തി​ലു​ക​ൾ ത​ക​ർ​ത്ത്​​ ഇ​ര​ച്ചു ക​യ​റുകയായിരുന്നു. ഇതോടെ യോഗം നി​ർ​ത്തി​വെ​ച്ച്​ അം​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​ സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി. സ്​​പീ​ക്ക​റു​ടെ ചേം​ബ​റി​ലു​ൾ​പ്പെ​ടെ ക​യ​റി​പ്പ​റ്റി​യ അ​നു​യാ​യി​ക​ൾ ട്രം​പിന്‍റെ വി​ജ​യം ഘോ​ഷി​ച്ച്​ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി. നാ​ലു മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ്​ പൊ​ലീ​സി​ന്​ അ​ക്ര​മി​ക​ളെ മ​ന്ദി​ര​ത്തി​നു​ള്ളി​ൽ​ നി​ന്ന്​ ഒ​ഴി​പ്പി​ക്കാ​നാ​യ​ത്. സംഭവത്തിലും പിന്നീടുണ്ടായ അക്രമ സംഭവങ്ങളിലുമായി രണ്ട് സ്ത്രീകളടക്കം അഞ്ചു പേരാണ് മരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.