'ഈ യുദ്ധം നിർത്തൂ'; വ്ലാദിമിർ പുടിനോട് അർനോൾഡ് ഷ്വാസ്‌നെഗർ

റഷ്യ യുക്രെയ്നിൽ അധിനിവേശം തുടരുന്നതിനിടെ നിരവധി ​പ്രമുഖരാണ് യുദ്ധത്തിനെതിരെ രംഗത്തെത്തിയത്. യുക്രെയ്നിൽ ഏകപക്ഷീയമായി റഷ്യ തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നാണ് ലോകം ആവശ്യപ്പെടുന്നത്. എന്നാൽ, ഇതിന് ഇനിയും റഷ്യ തയ്യാറായിട്ടില്ല.

നിരവധി സെലിബ്രിറ്റികളും യുദ്ധത്തിനെതിരായ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. യു.എൻ കണക്കുകൾ പ്രകാരം യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 6.5 ദശലക്ഷം ആളുകൾ യുക്രെയ്നിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു. ഹോളിവുഡ് ഇതിഹാസം അർനോൾഡ് ഷ്വാസ്‌നെഗർ യുദ്ധത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തുവന്നു. അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് യുദ്ധം നിർത്താൻ ആഹ്വാനം ചെയ്യുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. പുടിനെ നേരിട്ട് അഭിസംബോധന ചെയ്താണ് വീഡിയോ.


വീഡിയോയിൽ റഷ്യയിലെ ജനങ്ങളോട് നേരിട്ട് സംസാരിക്കുന്നതിനിടയിൽ അർനോൾഡ് ഷ്വാർസെനെഗർ യുക്രെയ്നെ പിന്തുണച്ചു. ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ടെർമിനേറ്റർ നടൻ റഷ്യയിലെ ജനങ്ങളെയും പ്രസിഡന്റ് വ്ലാദിമിർ പുടിനെയും അഭിസംബോധന ചെയ്തു. ഏതാനും മിനിറ്റുകൾ മാറ്റിവച്ച് ഹൃദയം തുറന്ന് കേൾക്കാൻ റഷ്യയിലെ ജനങ്ങളോട് ആവശ്യപ്പെട്ടാണ് അർനോൾഡ് വീഡിയോ ആരംഭിച്ചത്. "ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കുന്നു, കാരണം ലോകത്ത് നിങ്ങളിൽ നിന്ന് മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടക്കുന്നുണ്ട്, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഭയാനകമായ കാര്യങ്ങൾ." -അദ്ദേഹം വീഡിയോയിൽ പറയുന്നു. 

Tags:    
News Summary - Arnold Schwarzenegger tells Russian President Vladimir Putin 'stop this war'. Watch viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.