പ്രതിപക്ഷ സൈന്യത്തിന്റെ വാഹനത്തിന് സമീപത്തുകൂടി നടന്നുപോകുന്ന സിറിയൻ കുടുംബം. തിങ്കളാഴ്ച ഡമസ്കസിൽനിന്നുള്ള ദൃശ്യം

ഡമസ്കസ്: സി​റി​യ​യി​ൽ അ​ഞ്ചു പ​തി​റ്റാ​ണ്ട് നീ​ണ്ട അ​സ​ദ് യു​ഗ​ത്തി​ന് അ​ന്ത്യ​മാ​യ​പ്പോ​ഴും, രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ അ​നി​ശ്ചി​താ​വ​സ്ഥ അ​വ​സാ​നി​ക്കു​ന്നി​ല്ല. ഒ​രു വ​ശ​ത്ത്, ബ​ശ്ശാ​റു​ൽ അ​സ​ദി​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഗാ​സി ജ​ലാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​മാ​റ്റം സം​ബ​ന്ധി​ച്ച നീ​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. മ​റു​വ​ശ​ത്ത്, എ​ച്ച്.​ടി.​എ​സി​നു പു​റ​മെ, മ​റ്റു സാ​യു​ധ വി​മ​ത​സം​ഘ​ങ്ങ​ളും ‘സൈ​നി​ക മു​ന്നേ​റ്റ’​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. തു​ർ​ക്കി​യ​യു​ടെ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സി​റി​യ​ൻ നാ​ഷ​ന​ൽ ആ​ർ​മി എ​ന്ന സാ​യു​ധ സം​ഘം വ​ട​ക്ക​ൻ സി​റി​യ​യി​ലെ മം​ബി​ജ് പ​ട്ട​ണം പി​ടി​ച്ചെ​ടു​ത്തു.

നി​ല​വി​ൽ സി​റി​യ വി​വി​ധ ഗ്രൂ​പ്പു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്താ​ൽ ശി​ഥി​ല​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നെ​ന്ന് പ​റ​യാം. വ​ട​ക്ക​ൻ സി​റി​യ​യി​ൽ, തു​ർ​ക്കി​യ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​ക​ളി​ൽ ആ ​രാ​ജ്യ​ത്തി​ന്റെ പി​ന്തു​ണ​യോ​ടെ വി​മ​ത സൈ​ന്യം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. റ​ഖ, അ​ൽ ഹ​സാ​ക്ക, ദൈ​യ്റു സൗ​ർ എ​ന്നീ പ്ര​വി​ശ്യ​ക​ളി​ൽ വ​ലി​യൊ​രു ഭാ​ഗ​വും കു​ർ​ദ് അ​നു​കൂ​ല വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ് എ​ന്നാ​ണ് ഈ ​സം​ഘം അ​റി​യ​പ്പെ​ടു​ന്ന​ത്. സി​റി​യ​ൻ നാ​ഷ​ന​ൽ ആ​ർ​മി​യും സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സും നേ​രി​ട്ട് ഏ​റ്റു​മു​ട്ടി​യ സ​ന്ദ​ർ​ഭ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​പ്ര​വി​ശ്യ​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ ഐ.​എ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​മാ​ണ്. ഇ​വി​ടം ല​ക്ഷ്യ​മി​ട്ടാ​ണ് അ​മേ​രി​ക്ക​യു​ടെ വ്യോ​മാ​ക്ര​മ​ണം. അ​ലെ​പ്പോ, ഇ​ദ്‍ലി​ബ്, ഹ​മാ, ഹൂം​സ്, ഡ​മ​സ്ക​സ്, ദേ​ര എ​ന്നീ മേ​ഖ​ല​ക​ളാ​ണ് ഹൈ​അ​ത് ത​ഹ്റീ​ർ അ​ശ്ശാം (എ​ച്ച്.​ടി.​എ​സ്) സൈ​നി​ക മു​ന്നേ​റ്റ​ത്തി​ലൂ​ടെ അ​സ​ദ് സേ​ന​യി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. ല​ബ​നാ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന താ​ർ​ത്തൂ​സ് പ്ര​വി​ശ്യ ഇ​പ്പോ​ഴും ബ​ശ്ശാ​ർ സൈ​ന്യ​ത്തി​ന്റെ നി​യ​​​ന്ത്ര​ണ​ത്തി​ലാ​ണ്. ചു​രു​ക്ക​ത്തി​ൽ, ബ​ശ്ശാ​റു​ൽ അ​സ​ദ് മോ​സ്കോ​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​മ്പോ​ൾ സി​റി​യ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ​ത​ന്നെ പ​ല ക​ഷ​ണ​ങ്ങ​ളാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സു​താ​ര്യ​മാ​യ ഭ​ര​ണ​മാ​റ്റം എ​​​ത്ര​ക​ണ്ട് പ്രാ​യോ​ഗി​ക​മാ​ണ് എ​ന്നാ​ണ് പ​ല​രും ചോ​ദി​ക്കു​ന്ന​ത്.

ഭരണം തുടരുന്നെന്ന് പ്രധാനമന്ത്രി

ഡ​മ​സ്ക​സ്: പ്ര​തി​പ​ക്ഷ സ​ഖ്യം ഡ​മ​സ്ക​സ് പി​ടി​ക്കു​ക​യും പ്ര​സി​ഡ​ന്റ് ബ​ശ്ശാ​റു​ൽ അ​സ​ദി​നെ അ​ധി​കാ​ര​ഭ്ര​ഷ്‍ട​നാ​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും ത​ന്റെ മ​ന്ത്രി​സ​ഭ​യി​ലെ മി​ക്ക അം​ഗ​ങ്ങ​ളും ഇ​പ്പോ​ഴും ഓ​ഫി​സു​ക​ളി​ൽ സ​ജീ​വ​മാ​ണെ​ന്ന് സി​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ഗാ​സി അ​ൽ​ജ​ലാ​ലി. ജ​നം ആ​ശ​ങ്ക​യി​ലാ​കു​ക​യും രാ​ജ്യ​ത്തി​ന്റെ ഭാ​വി​യെ​ക്കു​റി​ച്ച് ഉ​ത്ക​ണ്ഠ ശ​ക്ത​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും ഓ​ഫി​സു​ക​ളും നി​ല​നി​ർ​ത്ത​ൽ ബാ​ധ്യ​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഹ​മ്മ​ദ് ഗാ​സി അ​ൽ​ജ​ലാ​ലി

താ​ൻ രാ​ജ്യം വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബ​ശ്ശാ​റു​ൽ അ​സ​ദി​ന്റെ 24 വ​ർ​ഷം നീ​ണ്ട ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച് ഹൈ​അ​ത് ത​ഹ്‍രീ​റു​ശ്ശാം (എ​ച്ച്.​ടി.​എ​സ്) അ​ധി​കാ​രം പി​ടി​ച്ചെ​ങ്കി​ലും പു​തി​യ സ​ർ​ക്കാ​ർ പ​ദ​വി​യേ​ൽ​ക്കും​വ​രെ പ്ര​ധാ​ന​മ​ന്ത്രി ജ​ലാ​ലി താ​ൽ​ക്കാ​ലി​ക ചു​മ​ത​ല​യി​ൽ തു​ട​രു​മെ​ന്നാ​ണ് വ്യ​വ​സ്ഥ. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കൈ​യേ​​റ​രു​തെ​ന്ന് എ​ച്ച്.​ടി.​എ​സ് മേ​ധാ​വി അ​ബൂ​മു​ഹ​മ്മ​ദ് ജൂ​ലാ​നി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തി​നി​ടെ, 13 വ​ർ​ഷം നീ​ണ്ട ആ​ഭ്യ​ന്ത​ര യു​ദ്ധം അ​ഭ​യാ​ർ​ഥി​ക​ളാ​ക്കി​യ ല​ക്ഷ​ങ്ങ​ൾ സി​റി​യ​യി​ലേ​ക്ക് മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ചു. തു​ർ​ക്കി​യി​ൽ മാ​ത്രം 30 ല​ക്ഷം സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളാ​ണ് ക​ഴി​യു​ന്ന​ത്. ല​ബ​നാ​ൻ, ജോ​ർ​ഡ​ൻ, ഇ​റാ​ഖ്, ഈ​ജി​പ്ത്, ജ​ർ​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ല​ക്ഷ​ങ്ങ​ൾ ക​ഴി​യു​ന്നു​ണ്ട്.

Tags:    
News Summary - As Assad flees to Moscow, Syria splits into pieces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.