ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരായ വധശ്രമക്കേസിൽ 11 പേർക്ക് 20 വർഷം തടവുശിക്ഷ വിധിച്ചു. 1989ൽ സ്വവസതിയിൽവെച്ച് ഹസീനയെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പ്രതികൾ 20,000 ടക്ക (ഏകദേശം 15,600 രൂപ) വീതം പിഴയടക്കാനും കോടതി വിധിച്ചു. ബംഗ്ലാദേശ് ഫ്രീഡം പാർട്ടി (ബി.എഫ്.പി) അംഗങ്ങളാണ് ശിക്ഷിക്കപ്പെട്ടത്. കുറ്റാരോപിതനായ ഒരാളെ വെറുതെവിട്ടു.
ഹസീനയുടെ പിതാവും ബംഗ്ലാദേശിെൻറ ആദ്യ പ്രസിഡൻറുമായ ശൈഖ് മുജീബുർറഹ്മാനെ 1975ൽ കൊലപ്പെടുത്തിയതിന് നേരേത്ത ബി.എഫ്.പി പ്രവർത്തകർക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. ഇൗ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട റിട്ട. ലഫ്. കേണൽ അബ്ദുൽ റഷീദും കഴിഞ്ഞ ദിവസം ശിക്ഷിക്കപ്പെട്ടവരിൽ പെടും. ധാക്കയിലെ അഡീഷനൽ മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി മുഹമ്മദ് സഹീദുൽ കബീറാണ് ഞായറാഴ്ച ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.