ഗസ്സ: മാസങ്ങളായി ഗസ്സ അതിർത്തിയിൽ ഫലസ്തീനികൾ തുടരുന്ന പ്രതിഷേധത്തിനു നേരെ ഇസ്രായേൽ സേന നടത്തിയ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. റഫ, ബുറൈജ് പട്ടണങ്ങളിൽ നടന്ന സംഭവങ്ങളിൽ സഅദി മുഅമ്മർ, അബൂ ഫതാഇർ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. തലക്കു വെടിയേറ്റാണ് ഇരുവരുടെയും മരണമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
270ലേറെ ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 70 പേർക്ക് വെടിയേറ്റാണ് പരിക്ക്. ഗസ്സയിൽ കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 171 ഫലസ്തീനികൾ കുരുതി ചെയ്യപ്പെട്ടിട്ടുണ്ട്. ഇൗജിപ്തും യു.എന്നും ചേർന്ന് ഹമാസിനും ഇസ്രായേലിനുമിടയിൽ തുടരുന്ന മധ്യസ്ഥ ചർച്ചകൾ ആദ്യഘട്ടത്തിൽ എത്തിനിൽക്കെയാണ് മേഖലയിൽ വീണ്ടും ചോര വീഴ്ത്തി ഇസ്രായേൽ സേനയുടെ ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.