വെസ്റ്റ് ബാങ്കില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ജറൂസലം: അധിനിവിഷ്ട ഫലസ്തീന്‍ മേഖലകളില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു. വെസ്റ്റ് ബാങ്കില്‍ നാല് ഫലസ്തീനികളെകൂടി ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു. വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലാണ് മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. ഇസ്രായേല്‍ സൈനികരെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു വെടിവെപ്പ്.  റാമല്ലയില്‍ നടന്ന ആക്രമണത്തില്‍ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു. മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒന്നിനു തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 111 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
അതിജീവനത്തിനായുള്ള ഫലസ്തീനികളുടെ പോരാട്ടത്തില്‍ 21 ഇസ്രായേല്‍ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.