പാകിസ്താനില്‍ യുവതിക്കു നേരെ ഭര്‍ത്താവിന്‍െറ ആസിഡ് ആക്രമണം

ഇസ്ലാമാബാദ്: ഗാര്‍ഹികതര്‍ക്കത്തത്തെുടര്‍ന്ന് യുവതിക്കും  മക്കള്‍ക്കും നേരെ ഭര്‍ത്താവിന്‍െറ ആസിഡാക്രമണം. പഞ്ചാബിലെ റഹീം യാര്‍ ഖാന്‍ ജില്ലയിലെ ഗരീബ്ഷാ ഏരിയയിലാണ് സംഭവം. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് യുവതി അവരുടെ രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു.  
ഭാര്യയെയും മക്കളെയും തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരാന്‍ പോയപ്പോള്‍  വിസമ്മതിച്ചപ്പോള്‍ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയേയും കുട്ടികളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിക്ക് 40 ശതമാനവും കുട്ടിക്ക് 20 ശതമാനവും പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. പാക്സിതാനില്‍  150 മുതല്‍ 400 വരെ ആസിഡ് ആക്രമണങ്ങളാണ് പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതില്‍ 80 ശതമാനം ഇരകളും സ്ത്രീകളാണ്. ഇവരില്‍ 70 ശതമാനവും 18 വയസ്സിനു താഴെയുള്ളവരുമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.