അംബാസഡറായി അനധികൃത കുടിയേറ്റ സംഘാടകന്‍; ഇസ്രായേല്‍–ബ്രസീല്‍ ബന്ധം ഉലയുന്നു

തെല്‍അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ അനധികൃത കുടിയേറ്റ സംഘടനകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഡാനി ദയാനെ അംബാസഡറായി നിയമിച്ചതിനെച്ചൊല്ലി ആരംഭിച്ച ഇസ്രായേല്‍-ബ്രസീല്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമായി. ദയാനെ അംബാസഡറായി അംഗീകരിക്കാന്‍ കൂട്ടാക്കാത്തപക്ഷം നയതന്ത്ര ബന്ധങ്ങളുടെ വ്യാപ്തി ചുരുക്കുമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ബ്രസീലിന് മുന്നറിയിപ്പ് നല്‍കി.

ഫലസ്തീന്‍െറ ഭാഗമായ വെസ്റ്റ് ബാങ്കില്‍ അനധികൃതമായി കുടിയേറി താമസിക്കുകയും അനധികൃത കുടിയേറ്റ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ദയാനെ അംബാസഡറായി സ്വീകരിക്കാനാവില്ളെന്ന് ബ്രസീലിലെ ഇടതുപക്ഷ സര്‍ക്കാര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രസീലിലെ ഇസ്രായേലി സ്ഥാനപതി റിദ മന്‍സൂര്‍ കഴിഞ്ഞയാഴ്ച ജറൂസലമില്‍ തിരിച്ചത്തെിയിരുന്നു.

ഫലസ്തീനിലെ അനധികൃത ജൂത കുടിയേറ്റങ്ങളെ ലോകരാഷ്ട്രങ്ങള്‍ തള്ളിപ്പറഞ്ഞിരിക്കെ ദയാന്‍െറ നിയമനം ബ്രസീല്‍ പ്രസിഡന്‍റ് അംഗീകരിക്കില്ളെന്ന് ബ്രസീലിയന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ അറിയിച്ചു. ഫലസ്തീന്‍ രാഷ്ട്രത്തിന് ബ്രസീല്‍ അംഗീകാരം പ്രഖ്യാപിച്ച നടപടിയും ഇസ്രായേലിനെ ചൊടിപ്പിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.