മാലദ്വീപില്‍ മുഖ്യ പ്രോസിക്യൂട്ടറെ നീക്കി


മാലെ: മാലദ്വീപില്‍ പ്രഖ്യാപിച്ച ഒരുമാസത്തെ അടിയന്തരാവസ്ഥ ദിവസങ്ങള്‍ക്കകം പിന്‍വലിച്ചതിനുപിന്നാലെ പാര്‍ലമെന്‍റ് മുഖ്യ പ്രോസിക്യൂട്ടറെ സ്ഥാനത്തുനിന്ന് നീക്കി.
കഴിഞ്ഞദിവസം അര്‍ധരാത്രി ചേര്‍ന്ന സുപ്രധാന പാര്‍ലമെന്‍റ് യോഗമാണ് വോട്ടെടുപ്പിലൂടെ പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹ്ദസ് മുഹ്സിനെ നീക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇതിന്‍െറ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പ്രധാന പ്രതിപക്ഷകക്ഷിയായ മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പ്രസിഡന്‍റിനെ വധിക്കാന്‍ ശ്രമിച്ചതിന്‍െറ പേരില്‍ അറസ്റ്റിലായ വൈസ് പ്രസിഡന്‍റ് അഹ്മദ് അദീബുമായി പ്രോസിക്യൂട്ടര്‍ക്കുള്ള ബന്ധമാണ് പുറത്താക്കലിന് പിന്നിലെന്നാണ് കരുതുന്നത്. പ്രസിഡന്‍റിനെ വധിക്കാന്‍ വീണ്ടും ശ്രമമുണ്ടെന്നാരോപിച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.