ജോണ്‍ കെറി ഇസ്രായേലില്‍

ജറൂസലം: ഒരു വര്‍ഷത്തിനു ശേഷം ആദ്യമായി യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇസ്രായേലില്‍. ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അനുരഞ്ജന ശ്രമത്തിന്‍െറ ഭാഗമായാണ് കെറിയുടെ സന്ദര്‍ശനം. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കെറി ചര്‍ച്ച നടത്തും. വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായും കെറി കൂടിക്കാഴ്ച നടത്തും. സംഘര്‍ഷത്തിന് അയവുവരുത്താന്‍  പ്രകോപനപരമായ സമീപനങ്ങള്‍ ഒഴിവാക്കണമെന്നും ജോണ്‍കെറി ഇരുനേതാക്കളോടും ആവശ്യപ്പെടും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.