ഇസ്താംബൂള്‍: തകര്‍ന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ റഷ്യന്‍ പൈലറ്റിനെ കൊന്നയാളെ തുര്‍ക്കി തടവിലാക്കിയതായി റിപ്പോര്‍ട്ട്. തുര്‍ക്കി ഹുറിയത് പത്രമാണ് വാര്‍ത്ത പുറത്തു വിട്ടത്. ഇൗജിയനിലെ ഇസ്മിര്‍ തീരപ്രദേശത്തെ റസ്റ്റോറന്‍റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം രാജ്യത്തെ ഒൗദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ സംഭവം സ്ഥിരീകരിച്ചിട്ടില്ല. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന രണ്ട് റഷ്യന്‍ പൈലറ്റുകള്‍ പാരച്യൂട്ട് വഴി ക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരാള്‍ ആയുധധാരിയുടെ വെടിവെപ്പില്‍ കൊല്ലപ്പെടുകയായിരുന്നു. മറ്റൊരാള്‍ രക്ഷപ്പെടുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നവബംറിലാണ് സിറിയന്‍ -തുര്‍ക്കി അതിര്‍ത്തിയില്‍ റഷ്യന്‍ സൈനിക വിമാനം തുര്‍ക്കി വെടിവെച്ചിട്ടത്. തങ്ങളുടെ നിരന്തര മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് വിമാനം തകര്‍ത്തതെന്ന തുര്‍ക്കിയുടെ വാദം റഷ്യ നിഷേധിക്കുകയും തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം വഷളാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.