ക്വാലാലംപുര്‍: ലോകത്തില്‍വെച്ച് ഏറ്റവും നീളംകൂടിയതെന്നു കരുതുന്ന പെരുമ്പാമ്പിനെ മലേഷ്യയില്‍ പിടികൂടി. എട്ടുമീറ്റര്‍ നീളവും ഏകദേശം 250 കിലോഗ്രാം ഭാരവുമുണ്ട്. മലേഷ്യയിലെ പെനാങ് ദ്വീപിലെ പായ ടെറുബോങ്ങില്‍ ഫൈ്ളഓവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സര്‍പ്പഭീമനെ കണ്ടത്തെിയത്. നിര്‍മാണത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ് സേന പെരുമ്പാമ്പിനെ വലയിലാക്കി.
അമേരിക്കയിലുള്ള മെഡൂസ എന്നു പേരിട്ട പെരുമ്പാമ്പായിരുന്നു നീളക്കൂടുതലിന് ഗിന്നസ് റെക്കോഡ് സ്വന്തം പേരിലാക്കിയത്. 2011ല്‍ ഗിന്നസ്ബുക്കില്‍ ഇടംപിടിച്ച മെഡൂസക്ക് 7.67 മീറ്റര്‍ നീളവും 158.8 കിലോഗ്രാമുമാണ് തൂക്കം. മലേഷ്യയില്‍നിന്ന് പിടികൂടിയതിനെക്കാള്‍ 90 കിലോഗ്രാം കുറവ്. അധികസമയവും വെള്ളത്തില്‍ ജീവിക്കുന്ന ഇത്തരം പെരുമ്പാമ്പുകള്‍ സാധാരണയായി കണ്ടുവരുന്നത് തെക്കുകിഴക്കന്‍ ഏഷ്യയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.