മൂന്നു ഫലസ്തീനികളെ കൊലപ്പെടുത്തി

ജറൂസലം: കിഴക്കന്‍ ജറൂസലമില്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മൂന്നു ഫലസ്തീനികളെ ഇസ്രായേല്‍ വെടിവെച്ചുകൊന്നു. മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ സംഘര്‍ഷത്തിനിടെ ആദ്യമായാണ് മൂന്നു ഫലസ്തീനികള്‍ ഒരേ സ്ഥലത്ത് കൊല്ലപ്പെടുന്നത്. വെസ്റ്റ്ബാങ്കില്‍നിന്നുള്ള  അഹ്മദ് അബൂ അല്‍റൗബ്, മുഹമ്മദ് കാമീല്‍, മുഹമ്മദ് നാസര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. സംഘര്‍ഷത്തിലിതുവരെ 172 ഫലസ്തീനികളും 25 ഇസ്രായേലികളും കൊല്ലപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.