ഫലസ്തീന്‍ കൗമാരക്കാരനെ ചുട്ടുകൊന്ന കേസ്: രണ്ടു ഇസ്രായേലുകാര്‍ക്ക് ജീവപര്യന്തം

ജറൂസലം: ഫലസ്തീനി കൗമാരക്കാരനെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ രണ്ടു ഇസ്രായേല്‍ പൗരന്മാര്‍ക്ക് കോടതി ജീവപര്യന്തവും 21വര്‍ഷത്തെ തടവും ശിക്ഷ വിധിച്ചു. 2014ലെ ഗസ്സ യുദ്ധ കാലത്ത്് നടന്ന ആക്രമണ പരമ്പരയുടെ ഭാഗമായാണ് കൊലപാതകം നടന്നത്. 16കാരനായ മുഹമ്മദ് അബു ഖാദിറിനെയാണ് കിഴക്കന്‍ ജറൂസലമില്‍നിന്നും കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്ന സമയത്ത് ഇവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല.
അതേസമയം, പ്രതികള്‍ മനോരോഗത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഇസ്രായേലി വംശജന്‍  യൂസുഫ് ഹൈം ബിന്‍ ദാവീദ് പറഞ്ഞു. മറ്റു രണ്ടുപേര്‍കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ശിക്ഷ വിധിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.