സിറിയയിലെ ഉപരോധഗ്രാമങ്ങള്‍ക്ക് യു.എന്‍ സഹായം

ഡമസ്കസ്: സിറിയയിലെ ഉപരോധഗ്രാമങ്ങള്‍ക്ക് യു.എന്‍ സഹായവിതരണം തുടങ്ങി.  നിരവധി പേര്‍ പട്ടിണിമരണത്തിനിരയായ  മദായ ഉള്‍പ്പെടെ ഏഴ് ഉപരോധനഗരങ്ങള്‍ക്ക് സഹായമത്തെിക്കുന്നത് സര്‍ക്കാര്‍ അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ അവശ്യസാധനങ്ങള്‍ നിറച്ച 35 ട്രക്കുകളാണ് എത്തിയത്. അഞ്ചുലക്ഷം ജനങ്ങള്‍ ഉപരോധഗ്രാമങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് യു.എന്‍ കണക്ക്. 100 ട്രക്കുകള്‍ അയക്കാനാണ് പദ്ധതിയിട്ടത്.
വിമത ആധിപത്യമുള്ള ഫുആ, കഫ്രായ, മദായ, സബദാനി ഗ്രാമങ്ങള്‍ സര്‍ക്കാര്‍ സൈന്യം വളഞ്ഞിരിക്കയാണ്. സിറിയയില്‍ ലോകശക്തികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച അവസരത്തിലും വ്യോമാക്രമണം തുടരുകയാണ്. ആക്രമണം തുടരുന്നത് സമാധാനം പുന$സ്ഥാപിക്കാമെന്ന പ്രതീക്ഷകള്‍ ക്ക് വിലങ്ങുതടിയാണ്. വടക്കന്‍ മേഖലയില്‍ നടന്ന ആക്രമണത്തില്‍ കുട്ടികളടക്കം 50 പേര്‍ കൊല്ലപ്പെട്ടു. സ്കൂളുകളും ആശുപത്രികളും തകര്‍ന്നു. ഫെബ്രുവരി 25ന് ജനീവയില്‍ സമാധാനചര്‍ച്ച നടക്കാനിരിക്കയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.