ഫിജിയില്‍ ചുഴലിക്കൊടുങ്കാറ്റ്: നിരോധാജ്ഞ പ്രഖ്യാപിച്ചു

സുവ: ശാന്തസമുദ്ര മേഖലയിലെ ദ്വീപസമൂഹമായ ഫിജിയിലെ വിറ്റി ദ്വീപില്‍ ശക്തമായ ചുഴലിക്കൊടുങ്കാറ്റിനെതുടര്‍ന്ന് നിരോധാജ്ഞ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗമുള്ള കാറ്റാണ് ഇവിടെ ആഞ്ഞുവീശിയത്.ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ കടലില്‍ ശക്തമായ തിരകള്‍ രൂപപ്പെട്ടു.  12 മീറ്ററോളം ഉയരത്തിലാണ് തിരമാലകള്‍ അടിച്ചുകയറിയത്. വെള്ളം കരകവിഞ്ഞൊഴുകി. മേഖലയില്‍നിന്ന് ആളുകളെ കുടിയൊഴിപ്പിക്കുകയും ഇവിടേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കുകയും ചെയ്തു.  പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തു.

ഫിജിയിലെ ചെറുദ്വീപുകളില്‍ ചുഴലിക്കാറ്റുകള്‍ ആഞ്ഞടിക്കാറുണ്ട്. എന്നാല്‍, ഇത്രയും ശക്തമാകുന്നത് ആദ്യമായാണ്. 60 വര്‍ഷത്തിനു ശേഷം ദ്വീപില്‍ അനുഭവപ്പെടുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഏതാണ്ട് 9,00,000 ജനങ്ങളുണ്ട് ഫിജിയില്‍.
പ്രധാനമന്ത്രി ബൈനിമറാമ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.