ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ അല്‍ഖീഖ് നിരാഹാരം അവസാനിപ്പിച്ചു

ഗസ്സ: ഇസ്രായേല്‍ തടവിലാക്കിയിരിക്കുന്ന ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ഖീഖ്  അല്‍ഖീഖ് മൂന്നുമാസത്തിലേറെ നീണ്ട നിരാഹാരസത്യാഗ്രഹം അവസാനിപ്പിച്ചു. അദ്ദേഹത്തിന്‍െറ കുടുംബാംഗമാണ് വിവരം പുറത്തുവിട്ടത്. അല്‍ഖീഖിന്‍െറയും കുടുംബത്തിന്‍െറയും വിജയമാണിതെന്ന് ഭാര്യ ഫയ്ഹ പ്രതികരിച്ചു.

ഇസ്രായേലുമായുണ്ടാക്കിയ കരാര്‍പ്രകാരം മെയ് 21 വരെ തടവുതുടരും. വിചാരണ കൂടാതെ അന്യായമായി തടങ്കലില്‍ വെച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. സത്യാഗ്രഹത്തിന് ചുവര്‍ ചിത്രങ്ങള്‍ വരച്ച് ഫലസ്തീന്‍ ചിത്രകാരന്മാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഗസ്സ നഗരത്തിലെ ‘അജ്ഞാത സൈനികന്‍െറ സ്മാരക’ത്തിലാണ് കലാകാരന്മാര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഒരുമിച്ചു കൂടിയത്.

കട്ടിലില്‍ രക്തംമിറ്റുന്ന കാമറയുമായി കിടക്കുന്ന അല്‍ഖീഖിന്‍െറ ചിത്രമാണ് കലാകാരന്മാര്‍ ചുവരില്‍ വരച്ചത്. അല്‍ഖീഖിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ചിത്രം വരച്ചതെന്നു ചിത്രകാരന്മാരില്‍ ഒരാളായ ജമീല്‍ അല്‍ഖീഖ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.