തെഹ്റാന്‍: ഇറാന്‍ പാര്‍ലമെന്‍റിലേക്കും പണ്ഡിതസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ പരിഷ്കരണ വാദികള്‍ക്ക് അനുകൂലം. ഇതാദ്യമായാണ് ഇരുസഭയിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ്. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 5.5 കോടി ജനങ്ങളാണ് വോട്ട് ചെയ്തത്.
തെരഞ്ഞെടുപ്പില്‍ പരിഷ്കരണവാദികളുടെ പിന്തുണയുള്ള റൂഹാനിയുടെ പക്ഷം മേല്‍ക്കൈ നേടുമെന്നാണ് റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികളുടെ സര്‍വേഫലം. ശനിയാഴ്ച വൈകുന്നേരത്തോടെ 30 സീറ്റുകളിലെ ഫലമാണ് പ്രഖ്യാപിച്ചത്. അതേസമയം, പ്രാരംഭഫലം കണക്കിലെടുക്കാനാവില്ളെന്നാണ് പാരമ്പര്യവാദികളുടെ വിശകലനം.
ഇറാന്‍ തെരഞ്ഞെടുപ്പില്‍ മുമ്പില്ലാത്തവിധം കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. മെഹര്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടനുസരിച്ച് 82 സീറ്റുകള്‍ പാരമ്പര്യവാദികള്‍ക്കും 49 പരിഷ്കരണവാദികള്‍ക്കും 71 സ്വതന്ത്രര്‍ക്കും ലഭിക്കുമെന്നാണ്. 290 അംഗ പാര്‍ലമെന്‍റില്‍ 285 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.