ജമാഅത്ത് നേതാവിന്‍െറ വധശിക്ഷ ബംഗ്ലാദേശ് സുപ്രീംകോടതി ശരിവെച്ചു

ധാക്ക: വിമോചന കാലത്തെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തി തടവിലിട്ട ജമാഅത്തെ ഇസ്ലാമി നേതാവ് മുതിയുര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് എസ്.കെ. സിന്‍ഹ അടങ്ങുന്ന നാലംഗ ബെഞ്ചാണ് ശിക്ഷ ശരിവെച്ചത്. കൊലപാതകം, കലാപത്തിന് ആസൂത്രണം ചെയ്യല്‍, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് 73കാരനായ  നിസാമിക്കുമേല്‍ ചുമത്തിയത്. മൂന്ന് കുറ്റങ്ങള്‍ക്ക് വധശിക്ഷയും രണ്ടു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം തടവുമാണ് കോടതി വിധിച്ചത്. 2000മുതല്‍ ജമാഅത്തെ ഇസ്ലാമിയുടെ അമരത്ത ്തുടരുന്ന നിസാമി ബംഗ്ളാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ ഭരണകാലത്ത് മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്‍െറ പ്രായം പരിഗണിച്ച് വധശിക്ഷയില്‍ ഇളവുചെയ്യണമെന്ന അഭിഭാഷകന്‍െറ അപേക്ഷ കോടതി തള്ളി. യുദ്ധക്കുറ്റങ്ങള്‍ ചുമത്തി നേരത്തേ ജമാഅത്ത് നേതാവ് അലി അഹ്സന്‍ മുഹമ്മദ് മുജാഹിദ്, ബി.എന്‍.പി നേതാവ് സലാഹുദ്ദീന്‍ ഖാദര്‍ ചൗധരി എന്നിവരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. അന്താരാഷ്ട്ര ക്രൈംസ്  ട്രൈബ്യൂണലാണ് ശിക്ഷ വിധിച്ചത്. യുദ്ധക്കുറ്റങ്ങള്‍ ചുമത്തി വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.