ഇസ്രായേല്‍ സൈന്യം നാലു ഫലസ്തീനികളെ വെടിവെച്ചുകൊന്നു

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കില്‍ രണ്ടിടങ്ങളിലായി നാലു ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു. ഫലസ്തീനും ഇസ്രായേലും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ബത്ലഹേമില്‍ തങ്ങളുടെ സൈനികരെ കത്തികൊണ്ട് അപായപ്പെടുത്താന്‍ ശ്രമിച്ച മൂന്നുപേരെയാണ് കൊന്നതെന്ന് അധിനിവേശസൈന്യം വിശദീകരിക്കുന്നു. വെടിയേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കാന്‍ ഇസ്രായേല്‍ സൈന്യം അനുവദിച്ചില്ളെന്ന് ഫലസ്തീന്‍ റെഡ്ക്രസന്‍റ് സൊസൈറ്റിയും ആരോപിച്ചു.
ഹെബ്രോണിലെ ബീറ്റ് അനൗണ്‍ ചെക്പോയന്‍റിലാണ് നാലാമത്തെയാളെ വെടിവെച്ചുകൊന്നത്. അഖ്സ മസ്ജിദ് പ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം രൂക്ഷമാണ്. മൂന്നു മാസത്തിനിടെ ഇവിടെ  27 കുട്ടികളും ഏഴു സ്ത്രീകളുമടക്കം 149 പേരാണ് ഇസ്രായേല്‍ സൈനികരാല്‍ കൊല്ലപ്പെട്ടത്. ഇതേ കാലയളവില്‍ 25 ഇസ്രായേലികളും കൊല്ലപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.