പ്രതിരോധത്തിന്‍െറ കഥ പറഞ്ഞ് ഫലസ്തീന്‍ നാടക ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഇസ്രായേല്‍ അധിനിവേശ വിപത്തിനെതിരെ പ്രതിരോധത്തിന്‍െറ പാഠങ്ങള്‍  പറയുകയാണ് ഫലസ്തീന്‍ നാടക ഗ്രൂപ്പ്. ഫലസ്തീനിലെ ജനീന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും വന്നാണ് ഇവര്‍ ഇന്ത്യയിലെ പല ഭാഗങ്ങളില്‍ തെരുവു നാടകങ്ങള്‍ അവതരിപ്പിക്കുന്നത്.  ഇന്ത്യയിലെ ഒരു നാടക ഗ്രൂപ്പുകൂടി ഇവരോടൊപ്പമുണ്ട്. ഫലസ്തീന്‍ സ്വാതന്ത്ര്യത്തിന്‍െറ ശബ്ദം ഇന്ത്യന്‍ പ്രേക്ഷകരിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇരു രാജ്യങ്ങളുടെയും ചരിത്രങ്ങളും മൂല്യങ്ങളുമെല്ലാം ഇതിലൂടെ കാണിക്കാന്‍ കഴിയുമെന്ന് നാടക ഡയറക്ടര്‍ നബില്‍ അല്‍ റാഇീ പറയുന്നു.
സ്വന്തത്തെ കണ്ടത്തൊനുള്ള ഒരു യാത്രയാണ് ഇതെന്ന് ഫലസ്തീന്‍ നടിയായ സമാ മഹ്മൂദ് യൂസുഫും അഭിപ്രായപ്പെടുന്നു.
'എന്നെ സംബന്ധിച്ചിടത്തോളം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തിലെ സ്ത്രീയെന്ന നിലയില്‍ ഒരു സാംസ്കാരിക പ്രതിരോധമാണിത്. ഇത്തരത്തിലുള്ള കലകള്‍ക്ക്  ജനീനിലെ നാട്ടുകാരുടെയെല്ലാം പിന്തുണ എനിക്കുണ്ട്. എല്ലാവരും അവരുടേതായ ജോലികളാണ് ഈ ഗ്രൂപ്പില്‍ ചെയ്യുന്നത്^ സമാ മഹ്മൂദ് പറഞ്ഞു.

പുതിയൊരു ജീവിതമാണ് കലയിലൂടെ നമുക്ക് ലഭിക്കുന്നത്. ഒരു ബദല്‍ ഭാവിയുടെ നേര്‍ചിത്രം അത്  നല്‍കുന്നു. അതിരുകളെ  കീറിമുറിക്കുന്ന  ശാന്തിയുടെ ആശയങ്ങളാണിതെന്നും  ഇന്ത്യന്‍  നാടക ഗ്രൂപ്പായ പീപ്പിള്‍സ് തിയറ്ററിലെ അംഗം സുദാന്‍വാ ദേശ്പാണ്ഡേ പറഞ്ഞു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.