ഇസ് ലാമാബാദ്: രാജ്യത്ത് തീവ്രവാദ ആക്രമണ ഭീഷണിയെ തുടര്‍ന്ന് അസ്ഥിരത നിലനില്‍ക്കുന്നുവെന്ന യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ വാദം പാകിസ്താന്‍ തള്ളി. തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് പാകിസ്താനിലും അഫ്ഗാനിസ്താനിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും അസ്ഥിരത തുടരുകയാണ്. പാകിസ്താനും അഫ്ഗാനിസ്താനും ഭീകരരുടെ സുരക്ഷിത താവളമാണെന്നും തന്‍െറ അവസാന സ്റ്റേറ്റ് ഓഫ് ദ യൂനിയന്‍ പ്രസംഗത്തിനിടെ ഒബാമ ആരോപിച്ചിരുന്നു. അഫ്ഗാനിലെയും പാകിസ്താനിലെയും അസ്ഥിരതയെക്കുറിച്ച് ഒബാമ നിരത്തിയ വാദങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്ന് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി.
എന്നാല്‍, അയല്‍രാജ്യമായ അഫ്ഗാനില്‍ അസ്ഥിരത നിലനില്‍ക്കുന്നു. അവിടെ സമാധാനം പുന$സ്ഥാപിക്കാന്‍ പാകിസ്താന്‍െറ പിന്തുണയുണ്ട്. തീവ്രവാദം ഉന്മൂലം ചെയ്യാനുള്ള പാകിസ്താന്‍െറ ശ്രമങ്ങള്‍ ലക്ഷ്യത്തോടടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.