യുനൈറ്റഡ് നേഷന്‍സ്: ലോകരാജ്യങ്ങളുടെ വിലക്കുകള്‍ അവഗണിച്ച് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തുകയും ദീര്‍ഘദൂര മിസൈല്‍ വിക്ഷേപിക്കുകയും ചെയ്ത ഉത്തരകൊറിയക്കെതിരെ യു.എസ് കൊണ്ടുവന്ന പ്രമേയത്തിനു മേല്‍ യു.എന്‍ രക്ഷാസമിതിയില്‍ വോട്ടെടുപ്പ്. 15 അംഗ രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് യു.എസ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പാസാക്കിയാല്‍ ഉത്തരകൊറിയയില്‍ നിന്ന് സ്വര്‍ണം, ടൈറ്റാനിയംതുടങ്ങിയവയുടെ വില്‍പന നിരോധിക്കും. റോക്കറ്റിലും വിമാനത്തിലും ഉപയോഗിക്കുന്ന ഇന്ധനത്തിന്‍െറ വിതരണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.