യാംഗോന്‍: മ്യാന്മറില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥികളെ മാര്‍ച്ച് 10നകം പ്രഖ്യാപിക്കും. നേരത്തെ മാര്‍ച്ച് 17ന് സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിയും സൈനികനേതൃത്വവും ആഴ്ചകളായി നടത്തുന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീയതി നേരത്തെയാക്കിയത്.
വിദേശ പൗരത്വമുള്ള മക്കളുള്ളതിനാല്‍ എന്‍.എല്‍.ഡി നേതാവ് ഓങ്സാന്‍ സൂചിക്ക് പ്രസിഡന്‍റാകാന്‍ കഴിയില്ല. വിദേശ പൗരത്വമുള്ളവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രസിഡന്‍റാവാന്‍ അവകാശമില്ളെന്നാണ് മ്യാന്മര്‍ ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ ഭരണഘടനാഭേദഗതി നടത്തി സൂചിയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നയിക്കണമെന്ന് പാര്‍ട്ടി വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.