ഫലസ്തീന്‍ ഗ്രാമം കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

ജറൂസലം: ഇസ്രായേലില്‍ ഒരു ഫലസ്തീന്‍ ഗ്രാമംകൂടി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നു. ഇസ്രായേല്‍ നഗരമായ കാര്‍മിയേലില്‍ 150ലധികമാളുകള്‍ താമസിക്കുന്ന രമ്യ ഗ്രാമമാണ് അധിനിവേശ സൈന്യത്തിന്‍െറ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ കഴിയുന്നത്. 1976ലാണ് ഇസ്രായേല്‍ ഈ ഗ്രാമം പിടിച്ചടക്കിയത്.
തുടര്‍ന്ന് തങ്ങളുടെ ഭൂമിയിന്മേലുള്ള ജന്മാവകാശം വകവെച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ നടത്തിയ നിയമപോരാട്ടം ഫലംകണ്ടില്ല. കേസില്‍ വാദംകേള്‍ക്കാന്‍ തയാറാകാതിരുന്ന ഇസ്രായേല്‍ കോടതി അധിനിവേശ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കരാറുകള്‍ അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുമെന്നും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.