ഫലസ്തീന്‍ ടെലിവിഷന്‍ ചാനല്‍ ഇസ്രായേല്‍ പൂട്ടി

റാമല്ല: സംഘര്‍ഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് വെസ്റ്റ്ബാങ്കിലെ ‘ഫലസ്തീന്‍ ടുഡേ’ ടെലിവിഷന്‍ ചാനല്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തി പൂട്ടിച്ചു. റാമല്ലയില്‍ പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ നിലയത്തിന്‍െറ മാനേജര്‍ ഫാറൂഖ് അലിയതിനെയും കാമറാമാന്‍ മുഹമ്മദ് ആമിറിനെയും ടെക്നീഷ്യന്‍ ശബീബ് ശബീബിനെയും  അറസ്റ്റ്ചെയ്തു. ഓഫിസിലെ ഉപകരണങ്ങളും ട്രാന്‍സ്മിറ്ററുകളും സൈന്യം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. പിന്നീട് ഗസ്സ അതിര്‍ത്തിയിലെ ഓഫിസില്‍നിന്നാണ് ചാനല്‍ സംപ്രേഷണം തുടര്‍ന്നത്. കഴിഞ്ഞ ഒക്ടോബറില്‍ മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ടു തുടങ്ങിയ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 188 ഫലസ്തീനികളും 28 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.