ഫ്ലോറിഡ: ചൊവ്വാഴ്ച നടക്കുന്ന പ്രൈമറിക്ക് മുമ്പായി നാലു സ്ഥാനാര്‍ഥികള്‍ തമ്മില്‍ നടന്ന ടെലിവിഷന്‍ സംവാദം മുസ് ലിംവിരുദ്ധ പരാമര്‍ശങ്ങളാല്‍ മുഖരിതമായി. വംശീയവിരുദ്ധ പരാമര്‍ശങ്ങളിലൂടെ ജനശ്രദ്ധ നേടിയ ഡൊണാള്‍ഡ് ട്രംപ് തന്നെയായിരുന്നു മുന്‍പന്തിയില്‍. ഇസ് ലാം വിദ്വേഷത്തിന്‍െറ മതമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇസ് ലാം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന മതമാണെങ്കിലും ഭൂരിഭാഗം മുസ് ലിംകളും ദേശസ്നേഹികളാണെന്നായിരുന്നു മാര്‍കോ റൂബിയോയുടെ വാദം. പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന ഒരാള്‍ക്ക് വായില്‍ തോന്നുന്നതെന്നും പറയാന്‍ കഴിയില്ളെന്നും ട്രംപിന്‍െറ തീവ്രഭാഷയെ വിമര്‍ശിച്ച് റൂബിയോ കൂട്ടിച്ചേര്‍ത്തു.ഇതിനുമുമ്പ് നടന്ന സംവാദം അശ്ലീല പരാമര്‍ശങ്ങള്‍കൊണ്ട് പാര്‍ട്ടിക്ക് ഒന്നാകെ നാണക്കേടായതിന്‍െറ ഓര്‍മ വിടാതെയായിരുന്നു സ്ഥാനാര്‍ഥികളുടെ സംസാരം. ട്രംപിനെതിരെ നില്‍ക്കാനുള്ള കഴിവ് തങ്ങള്‍ക്കില്ളെന്ന് സമ്മതിക്കുന്ന ശരീരഭാഷയാണ് മറ്റുള്ള സ്ഥാനാര്‍ഥികളില്‍ പ്രകടമായത്. ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് നല്‍കുന്ന താല്‍ക്കാലിക വിസാ സംവിധാനത്തെ അനുകൂലിക്കുന്നില്ളെന്ന് ട്രംപ് ആവര്‍ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.