ഹ്തിന്‍ ക്യാവ് മ്യാൻമർ പ്രസിഡൻറ്

നയ്പിഡാവ്: ഹ്തിന്‍ ക്യാവ് മ്യാൻമറിലെ ആദ്യ സിവിലിയൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. അര നൂറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണത്തിന് ശേഷമാണ് മ്യാൻമറിന് സൈനിക പശ്ചാത്തലത്തലമില്ലാത്ത പ്രസിഡൻറിനെ ലഭിക്കുന്നത്. നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) നേതാവും നൊബേൽ സമ്മാന ജേതാവുമായ ആങ് സാൻ സൂചിയുടെ അടുത്ത അനുയായിയാണ് അദ്ദേഹം. ജനങ്ങൾക്ക് സൂചിയോടുള്ള സ്നേഹമാണ് തൻെറ ജയത്തിന് പിന്നിലെന്ന് ക്യാവ് പ്രതികരിച്ചു.

എൻ.എൽ.ഡിയുടെ നേതാവാണ് എഴുപതുകാരനായ ക്യാവ്. എൻ.എൽ.ഡിയുടെ തന്നെ വാൻ തിയോയെയും സൈന്യത്തിൻെറ സ്ഥാനാർഥിയായ മ്യിൻറ് സ്വെയും മറികടന്നാണ് ക്യാവ് പ്രസിഡൻറായിരിക്കുന്നത്. ആകെയുള്ള 652 വോട്ടുകളിൽ 360 വോട്ടുകൾ ക്യാവ് നേടി. രണ്ടാം സ്ഥാനത്തെത്തിയ സ്വെക്ക് 213 വോട്ടുകളാണ് ലഭിച്ചത്. ഹോൻറിവാൻ തിയോ 79 വോട്ടുകൾ നേടി. രണ്ടും മൂന്നു സ്ഥാനം നേടിയവർ വൈസ് പ്രസിഡൻറുമാരാകും.

സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ ക്യാവ് രാജ്യത്തെ ജനാധിപത്യ പ്രക്ഷോഭകാലത്ത് ആങ് സാൻ സൂചിയുടെ ഡ്രൈവറായിരുന്നു. ഇദ്ദേഹത്തിൻെറ ഭാര്യയും പാർലമെൻറ് അംഗമാണ്. ബന്ധുക്കളോ പങ്കാളിയോ വിദേശികളായിട്ടുള്ളവർക്ക് രാജ്യത്തിൻെറ പ്രസിഡൻറാകാൻ പാടില്ലെന്ന വ്യവസ്ഥയാണ് പ്രസിഡൻറാകുന്നതിൽ സൂചിക്ക് തിരിച്ചടിയായത്. സൂചിയുടെ ഭർത്താവും രണ്ട് മക്കളും ബ്രിട്ടീഷ് പൗരത്വമുള്ളവരാണ്. എന്നാൽ അടുത്ത അനുയായി തന്നെ അധികാരത്തിലെത്തിയതിനാൽ ഭരണചക്രം തിരിക്കാൻ സൂചിക്ക് പ്രയാസമുണ്ടാകില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.