വിലയ്ക്കു വാങ്ങിയ ലൈക്; ആരോപണം നിഷേധിച്ച് കംബോഡിയന്‍ പ്രധാനമന്ത്രി


ഫനൊംപെന്‍: തന്‍െറ ഫേസ്ബുക് പേജില്‍ ലൈക്കുകള്‍ വിലകൊടുത്തു വാങ്ങിയിട്ടില്ളെന്ന് കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍. സാമൂഹികമാധ്യമങ്ങളുപയോഗിച്ച് പ്രധാനമന്ത്രി ജനപ്രീതി ഊതിവീര്‍പ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ദൈനംദിന കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ 63കാരനായ ഹുന്‍ സെന്‍ ഫേസ്ബുക് പേജ് തുടങ്ങിയത്.

32 ലക്ഷം ലൈക്കുകളാണ് പേജിന് ലഭിച്ചത്. ലൈക്കുകളില്‍ കൂടുതലും വിദേശ അക്കൗണ്ടുകളില്‍നിന്നാണെന്ന് രാജ്യത്തെ പ്രമുഖ പത്രമായ ഫനൊംപെന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേജിന് ഏറ്റവും കൂടുതല്‍ ലൈക് കിട്ടുന്നത് ഇന്ത്യന്‍ അക്കൗണ്ടുകളില്‍നിന്നാണ് (2,55,692). ഫിലിപ്പീന്‍സും മ്യാന്മറും ഇന്തോനേഷ്യയുമാണ് തൊട്ടുപിന്നിലുള്ളത്. തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള ജനങ്ങളുടെ ബഹുമാനം തനിക്കുണ്ടെന്ന് സെന്‍ അഭിപ്രായപ്പെട്ടിരുന്നു.

സാമൂഹികമാധ്യമങ്ങളില്‍ പ്രതിപക്ഷനേതാവ് സാം റെയ്ന്‍സിയാണ് സെന്നിന്‍െറ എതിരാളി. 23 ലക്ഷം ലൈക്കുകളാണ് റെയ്ന്‍സിയുടെ അക്കൗണ്ടിനുള്ളത്. എന്നാല്‍, അതില്‍ കൂടുതലും കംബോഡിയന്‍ സ്വദേശികളുടെതാണ്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സെന്‍ കൂലിക്ക് ആളെ വെച്ച് വ്യാജ വിദേശ അക്കൗണ്ടുകളുണ്ടാക്കിയാണ് ലൈക് വര്‍ധിപ്പിക്കുന്നതെന്ന് റെയ്ന്‍സി ആരോപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.