ഖാലിദ സിയക്കെതിരെ രണ്ട് കേസുകള്‍ കൂടി



ധാക്ക: ബംഗ്ളാദേശ് മുന്‍ പ്രധാനമന്ത്രിയും ബി.എന്‍.പി നേതാവുമായ ഖാലിദ സിയക്കെതിരെ രണ്ടുകേസുകളില്‍ കൂടി മെട്രോപൊളിറ്റന്‍ കോടതിയില്‍  കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം സര്‍ക്കാറിനെതിരെ നടന്ന  പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നാരോപിച്ചാണ് സിയക്കും 50 ബി.എന്‍.പി നേതാക്കള്‍ക്കുമെതിരെ കുറ്റപത്രം. ഇതോടെ 70കാരിയായ സിയക്കെതിരെ ചുമത്തിയ കേസുകളുടെ എണ്ണം ആറ് ആയി.  കഴിഞ്ഞ വര്‍ഷം രാജ്യവ്യാപകമായി നടന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പിലും യാത്രക്കാരുടെ ബസുകള്‍ ആക്രമിച്ചതിലൂടെയുമാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടത്. ബി.എന്‍.പിയും 20 സഖ്യകക്ഷികളുമാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.  2015 ഫെബ്രുവരി 10നും മാര്‍ച്ച ്3നും രണ്ടു ബസുകള്‍ കവര്‍ച്ചക്കിരയാക്കാന്‍ അനുയായികളെ സിയ പ്രേരിപ്പിച്ചുവെന്നാണ് കേസ്.
ഖാലിദാ സിയയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനുള്ള ശൈഖ് ഹസീന സര്‍ക്കാറിന്‍െറ ഗൂഢാലോചനയാണിതെന്ന് ബി.എന്‍.പി ആരോപിച്ചു.  നിലവില്‍ അഴിമതിക്കേസില്‍ വിചാരണ നേരിടുകയാണ് സിയ. പ്രധാനമന്ത്രിയായിരിക്കെ നാലുലക്ഷം ഡോളര്‍ തിരിമറി നടത്തിയെന്നതാണ് കേസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.