ജമാഅത്ത് നേതാവിന്‍െറ വധശിക്ഷ: തുര്‍ക്കി അപലപിച്ചു

ധാക്ക: ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മിര്‍ ഖാസിം അലിയെ തൂക്കിക്കൊന്നതില്‍ തുര്‍ക്കി അതിയായ ദു$ഖം രേഖപ്പെടുത്തി. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡും വധശിക്ഷയെ അപലപിച്ചിട്ടുണ്ട്. ബംഗ്ളാദേശിന് കഴിഞ്ഞകാലത്തുണ്ടായ മുറിവുകള്‍ വധശിക്ഷയിലൂടെ ഉണങ്ങുകയില്ളെന്ന് തുര്‍ക്കി വ്യക്തമാക്കി. രാഷ്ട്രീയപ്രേരിതവും നീതിരഹിതവുമായ വിചാരണകള്‍ക്കുശേഷം നടന്ന അതിക്രമമാണ് മിര്‍ ഖാസിമിന്‍െറ വധശിക്ഷയെന്ന് മുസ്ലിം ബ്രദര്‍ഹുഡിന്‍െറ ഉപാധ്യക്ഷന്‍ ഇബ്റാഹീം മുനീര്‍ പ്രസ്താവനയില്‍ പറഞ്ഞു. അധാര്‍മിക ഭരണകൂടത്തിന് ദയാഹരജി സമര്‍പ്പിക്കാന്‍ തയാറാവാത്ത രക്തസാക്ഷിയുടെ നിലപാടുകളില്‍ സ്ഥൈര്യത്തോടെ നിലകൊള്ളാന്‍ ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

ലോക മുസ്ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയും വധശിക്ഷ നടപ്പാക്കിയതിനെ അപലപിച്ചു. ഹസീന വാജിദ് ഭരണകൂടം അതിന്‍െറ വഴികേട് തുടരുകയാണെന്നും 1971ല്‍ ബംഗ്ളാദേശ് പാകിസ്താനില്‍നിന്ന്വിമോചനം നേടുന്നതിനെ എതിര്‍ത്ത ഇസ്ലാമിസ്റ്റുകളെയും ദേശീയ നേതാക്കളെയും ഇല്ലാതാക്കുകയെന്ന നടപടിയുമായി അവര്‍ മുന്നോട്ടു പോവുകയാണെന്നും ഖറദാവി പറഞ്ഞു. (കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ‘പ്രസിഡന്‍റ് ദയാഹരജി തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കിയത്’ എന്ന പരാമര്‍ശം ശരിയല്ല. മിര്‍ ഖാസിം അലി ദയാഹരജി സമര്‍പ്പിക്കാന്‍ സന്നദ്ധനായിരുന്നില്ല.)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.