representative image

അഫ്​ഗാൻ വ്യോമാക്രമണത്തിൽ 23 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്​

കാബൂൾ: അഫ്​ഗാൻ സുരക്ഷാസേന നടത്തിയ വ്യോമാക്രമണത്തിൽ 23 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്​. കാണ്ഡഹാർ പ്രവിശ്യകളായ ഗസ്​നി, ബാഡ്​ഗിസ്​ എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിലാണ്​ തീവ്രവാദികൾ കൊല്ലപ്പെട്ടതെന ്ന് അഫ്​ഗാൻ വാർത്താ ഏജൻസിയായ ഖാമ ന്യൂസ്​ പുറത്തുവിട്ട​ റിപ്പോർട്ടിൽ പറയുന്നു.

കാണ്ഡഹാറിൽ നടന്ന ആക്രമണത്തിൽ പത്ത്​ താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട​ുകയും രണ്ട്​ തീവ്രവാദികൾക്ക്​ പരി​ക്കേൽക്കുകയും ​െചയ്​തു. ഗസ്​നി പ്രവിശ്യയിലെ അൻഡാർ ജില്ലയിൽ നടന്ന വ്യോമാക്രമണത്തിൽ മൂന്ന്​​ തീവ്രവാദികളും ബാലാ മുർഗാബ്​ ജില്ലയിൽ പത്ത്​ തീവ്രവാദികളും കൊല്ലപ്പെട്ടതായുമാണ്​ റിപ്പോർട്ട്​.

താലിബാൻ ഉൾപ്പെടെയുള്ള തീവ്രവാദ,മൗലികവാദ സംഘങ്ങളുടെ പ്രവർത്തനങ്ങളാൽ അഫ്​ഗാനിസ്​താനിൽ രാഷ്​ട്രീയ സാമൂഹ്യ സുരക്ഷാ സംബന്ധമായ അസ്ഥിരാവസ്​ഥ നിലനിൽക്കുകയാണ്​.

Tags:    
News Summary - 23 taliban terrorists killed in airstrikes by afghan security forces -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.