കൊളംബോ: ശ്രീലങ്കയിലെ കാൻഡിയിലുണ്ടായ സംഘർഷത്തെക്കുറിച്ച് അേന്വഷിക്കാൻ മൂന്ന് റിട്ട. ജഡ്ജിമാരുടെ പാനലിനെ നിയമിച്ചതായി പ്രസിഡൻറ് സിരിസേനയുടെ ഒാഫിസ് അറിയിച്ചു. മുസ്ലിം വിരുദ്ധ സംഘർഷം രൂക്ഷമായതോടെ ലങ്കയിൽ പ്രസിഡൻറ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ച മുമ്പ് തുടങ്ങിയ അക്രമങ്ങളിൽ മൂന്നുപേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മുസ്ലിം ഉടമസ്ഥതയിലുള്ള 200ഒാളം കടകളും വീടുകളും നശിപ്പിക്കപ്പെട്ടു. സിംഹള ബുദ്ധമതാനുയായികളുടെ ആക്രമണത്തിൽ 11 മുസ്ലിം പള്ളികൾക്ക് കേടുപാടുകളും പറ്റിയിട്ടുണ്ട്. സംഘർഷ മേഖലകളിൽ പൊലീസിനെയും പട്ടാളത്തെയും വിന്യസിച്ചതോടെയാണ് സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതെന്ന് പൊലീസ് അധികൃതർ പറഞ്ഞു.
കൊളംബോയിൽനിന്ന് 115 കിലോമീറ്റർ കിഴക്കുള്ള കാൻഡിയിൽ കർഫ്യൂ ശനിയാഴ്ച ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും മേഖലയിൽ പട്ടാളം നിരീക്ഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഘർഷത്തെത്തുടർന്ന് കലാപങ്ങൾക്ക് നേതൃത്വം നൽകിയ അമിത് വിരസിൻഹെ ഉൾപ്പെടെ 150 േപരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.