ബേനസിർ ഭൂ​േട്ടാ വധം: അഞ്ച് ടി.ടി.പി പ്രവർത്തകർക്ക് ജാമ്യം

ലാഹോർ:പാകിസ്​താൻ മുൻ പ്രധാനമന്ത്രി ബേനസിർ ഭൂ​േട്ടായുടെ വധക്കേസിൽ പ്രതികളായ അഞ്ച് തെഹ്​രീക്​ ഇ താലിബാൻ പാർട്ടി (ടി.ടി.പി) പ്രവർത്തകർക്ക് ജാമ്യം. അബ്ദുൾ റഷീദ്, ഐത്സാസ് ഷാ, റഫാക്കത്ത് ഹുസൈൻ, ഹുസൈൻ ഗുൾ, ഷേർ സമാൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് സർദാർ സർഫറാസ്, ജസ്റ്റിസ് മിസ്ര വക്കാസ് എന്നിവരടങ്ങുന്ന ലാഹോർ ഹൈകോടതിയുടെ രണ്ടംഗ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾ അഞ്ച് ലക്ഷം രൂപ വീതം കോടതിയിൽ കെട്ടിവെക്കണം.

പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും ശിക്ഷാ കാലാവധി നീട്ടണമെന്നും പഞ്ചാബ് ജയിൽ അധികൃതർ കോടതിയിൽ ആവ‍ശ്യപ്പെട്ടിരുന്നു. 

നേരത്തെ റാവൽപ്പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതി ഇവരെ വെറുതെവിടുകയും രണ്ട് പൊലീസുകാർക്ക് 17 വർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ബേനസിർ ഭൂ​േട്ടായുടെ സുരക്ഷ നടപടികളിൽ വീഴ്ച വരുത്തുകയും കുറ്റകൃത്യത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്​തതിനായിരുന്നു പൊലീസുകാർക്കെതിരെ നടപടി.

2007 ഡിസംബർ 27ന് ലിയാക്കത്ത് ബാഗിലെ തെരഞ്ഞെടുപ്പ്​ റാലിയിൽ പങ്കെടുക്കവെയാണ്​ ബേനസിർ ഭൂ​േട്ടാ കൊല്ലപ്പെട്ടത്​. 

Tags:    
News Summary - 5 TTP members bailed in Benazir Bhutto's assassination case- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.