ഡമസ്കസ്: സിറിയയിൽ എട്ടുവർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ ജീവൻ നഷ്ടപ്പ െട്ടത് 3.7 ലക്ഷം ആളുകൾക്ക്. അതിൽ 1,12,000 തദ്ദേശവാസികളാണ്. സിറിയൻ മനുഷ്യാവകാശ നിരീക്ഷക സംഘങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 21,000 കുട്ടികൾക്കും 13,000 സ്ത്രീകൾക്കും ജീവഹാനി സംഭവിച്ചു.
2011 മാർച്ച് 15ന് തെക്കൻ നഗരമായ ദാരയിൽ നടന്ന സർക്കാർ വിരുദ്ധ പ്രേക്ഷാഭമാണ് ആഭ്യന്തരയുദ്ധത്തിന് വഴിതെളിയിച്ചത്. തുടർന്ന് രാജ്യത്തുടനീളം പ്രക്ഷോഭം വ്യാപിച്ചു. പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമർത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. റഷ്യയും ബ്രിട്ടനും യു.എസും പരോക്ഷമായി ആഭ്യന്തരകലാപം ആളിക്കത്തിക്കാൻ ശ്രമിച്ചതോടെ ചരിത്രനഗരം തകർന്നടിയാൻ അധികകാലം വേണ്ടിവന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.