തായ്പേയ്: കിഴക്കൻ തായ്വാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആറു പേർ മരിക്കുകയും 247 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 88 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. രണ്ടായിരത്തോളം വീടുകളിൽ വൈദ്യുതിബന്ധം മുറിഞ്ഞു. ചരിഞ്ഞു നിലംപതിക്കാറായ അവസ്ഥയിലുള്ള കെട്ടിടങ്ങളിൽനിന്ന് അതിസാഹസികമായാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്നു മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. ഭൂചലനത്തിനു പിന്നാലെ നൂറോളം ചെറു പ്രകമ്പനങ്ങളുണ്ടായതാണ് തീവ്രത കൂട്ടിയത്. 1999ലായിരുന്നു ഇതിനുമുമ്പ് തായ്വാനെ തകര്‍ത്ത ഭൂകമ്പം. അന്ന് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2400ലേറെ പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.