കാബൂൾ: അഫ്ഗാനിസ്താൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ട വോട്ടെടുപ്പിനോ ട് ജനങ്ങൾക്ക് തണുത്ത പ്രതികരണമെന്ന് പ്രാഥമിക കണക്കുകൾ. തെരഞ്ഞെടുപ്പ് ബഹിഷ് കരിക്കണമെന്ന താലിബാെൻറ ഭീഷണിയുടെ നിഴലിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടിങ ് 25 ശതമാനത്തിനു താഴെയാകുമെന്നാണ് ഞായറാഴ്ച അഫ്ഗാനിസ്താെൻറ സ്വതന്ത്ര തെരഞ്ഞ െടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കുകൾ നൽകുന്ന സൂചന. പകുതിയിലധികം പോളിങ് സ്റ്റേഷനുകളിൽനിന്ന് ലഭിച്ച കണക്കനുസരിച്ച് 11 ലക്ഷം പേരാണ് വോട്ട് ചെയ്തത്.
മൂന്നര കോടി ജനങ്ങളുള്ള അഫ്ഗാനിൽ ഇത്തവണ 96 ലക്ഷം വോട്ടർമാരാണുള്ളത്. ഇതിൽ 35 ശതമാനം വനിതകളാണ്. ഇവർക്കായി 4900 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. 2001ൽ താലിബാെൻറ പതനത്തിനുശേഷം നടന്ന മൂന്നു പ്രസിഡൻറ് തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാകും ഇത്തവണത്തേത്. 1.2 കോടി വോട്ടർമാരിൽ 70 ലക്ഷം പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ 2014ലെ തെരഞ്ഞെടുപ്പിെൻറ വോട്ടിങ് ശതമാനം 60 ആയിരുന്നു.
കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. താലിബാെൻറയും മറ്റു സായുധവിഭാഗങ്ങളുടെയും ആക്രമണം തടയാൻ 70,000 സുരക്ഷാസൈനികരെയാണ് രാജ്യത്തുടനീളം വിന്യസിച്ചത്. തെരഞ്ഞെടുപ്പ് തടയുന്നതിനായി 531 ആക്രമണങ്ങൾ നടത്തിയതായി താലിബാൻ അവകാശപ്പെട്ടു. എന്നാൽ, 68 ആക്രമണങ്ങൾ മാത്രമാണ് അവർ നടത്തിയതെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വോട്ടിങ് കേന്ദ്രത്തെ ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താലിബാനുമായുള്ള സമാധാന ചർച്ചകൾ റദ്ദായതോടെ രണ്ടുതവണ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. തെക്കൻ നഗരമായ കാന്തഹാറിൽ വോട്ടു ചെയ്യാൻ സ്ത്രീകളുടെ നീണ്ടനിരയുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഒരു ഡസനിലധികം സ്ഥാനാർഥികളെയാണ് കാണാതായത്. നിലവിലെ പ്രസിഡൻറ് അഷ്റഫ് ഗനിയും ചീഫ് എക്സിക്യൂട്ടിവ് അബ്ദുല്ല അബ്ദുല്ലയും തമ്മിലാണ് മുഖ്യ പോരാട്ടം. പ്രാഥമിക ഫലങ്ങൾ ഒക്ടോബർ 19നും അവസാന ഫലം നവംബർ ഏഴിനും പ്രഖ്യാപിക്കും. പകുതിയിലധികം വോട്ട് ഒരാൾക്കും ലഭിച്ചില്ലെങ്കിൽ ആദ്യ രണ്ടു സ്ഥാനാർഥികൾ മാത്രമായി രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.