ഇസ്ലാമാബാദ്: പാകിസ്താൻ ജയിലിലടച്ച അഫ്ഗാൻ താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബറാദറിന് മോചനം. താലിബാെൻറ സഹസ്ഥാപകനാണ് ബറാദർ. കറാച്ചിയിൽനിന്ന് 2010ലാണ് പാക് അധികൃതർ ബറാദറിനെ അറസ്റ്റ് ചെയ്തത്.
മോചനത്തിന് ഇടനിലക്കാരായത് ഖത്തറാണ്. മോചനത്തിനായി ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ അൽത്താനി കഴിഞ്ഞ വെള്ളിയാഴ്ച പാകിസ്താനിലെത്തി പ്രധാനമന്ത്രി ഇംറാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.