കാബൂൾ: അഫ്ഗാനിസ്താനിൽ നടന്ന വെടിവെപ്പിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടു. സംയുക്ത സൈനിക നീക്കത്തിനിടെ അഫ്ഗാൻ കമാൻഡോയാണ് അമേരിക്കൻ സൈനികരെ വധിച്ചതെന്ന് നംഗഹാർ പ്രവിശ്യ ഗവർണറെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു. യു.എസ് സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ വെടിവെപ്പ് നടത്തിയ അഫ്ഗാൻ സൈനികൻ കൊല്ലപ്പെെട്ടന്നാണ് റിപ്പോർട്ട്.
അതേ സമയം, സംഭവത്തിന് പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട് താലിബാൻ രംഗത്തെത്തിയിട്ടുണ്ട്. െഎ.എസിനും ശക്തമായ സ്വാധീനമുള്ള മേഖലയിലാണ് യു.എസ് സൈനികർ കൊല്ലപ്പെട്ടിരിക്കുന്നത്.
നേരത്തെ യു.എസ് സൈനികരുടെ ആക്രമണത്തിൽ രണ്ട് അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഹെൽമാൻഡിൽ ആക്രമണം നടത്തി തിരികെ വരുേമ്പാഴാണ് യു.എസ് സൈനികർക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് സൂചന. സംഭവത്തെ അപലപിക്കുന്നതായും അന്വേഷണം ആരംഭിച്ചതായും യു.എസ് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.