ഡമസ്കസ്: കിഴക്കന്‍ അലപ്പോയില്‍നിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കുന്നത് പുനരാരംഭിച്ചു. ആംബുലന്‍സുകളും പച്ചനിറത്തിലുള്ള ബസുകളുമുള്‍പ്പെടെ നിരവധി വാഹനങ്ങളുടെ നീണ്ട നിരയാണ് മേഖലയില്‍.19 ആംബുലന്‍സുകളും 21 ബസുകളും ഉള്‍പ്പെട്ട ആദ്യ വാഹനവ്യൂഹം യാത്ര പുറപ്പെട്ടതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. 950 പേര്‍ കിഴക്കന്‍ അലപ്പോ വിട്ടതായാണ് റിപ്പോര്‍ട്ട്.
അതിനിടെ, സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ വിശ്വസ്തര്‍ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്തിയതായും റിപോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ ധാരണപ്രകാരം വ്യാഴാഴ്ച രാവിലെയാണ് ഒഴിപ്പിക്കല്‍ പുനരാരംഭിച്ചത്. പരിക്കേറ്റവരെ ആംബുലന്‍സുകളിലും മറ്റുള്ളവരെ ബസുകളിലുമായാണ് അലപ്പോയില്‍നിന്ന് 65 കി.മീ. അകലെയുള്ള ഇദ്ലിബ് നഗരത്തിലേക്ക് മാറ്റുന്നത്.
തുര്‍ക്കിയും റഷ്യയും തമ്മിലുണ്ടാക്കിയ ആദ്യ കരാര്‍ സിറിയന്‍സൈന്യം ലംഘിച്ചതിനത്തെുടര്‍ന്നാണ് സിവിലിയന്മാരെയും വിമതരെയും ഒഴിപ്പിക്കുന്നത് സംബന്ധിച്ച് വ്യാഴാഴ്ച രാവിലെ വീണ്ടും ധാരണയിലത്തെിയത്. കരാര്‍ മൂന്നുദിവസം നീളുമെന്നാണ് പ്രതീക്ഷ. നൂറുകണക്കിന് ആളുകള്‍ ബസുകള്‍ക്കായി കാത്തുനില്‍ക്കുകയാണ്. രണ്ട് നിര്‍ദേശങ്ങളാണ് സിവിലിയന്മാര്‍ക്കുമുന്നില്‍ സൈന്യം അവതരിപ്പിച്ചത്. ഒന്നുകില്‍ അലപ്പോ വിടാം, അല്ളെങ്കില്‍ അവിടെ താമസം തുടരാം. താമസിക്കുകയാണെങ്കില്‍ സര്‍ക്കാറിന്‍െറ പൂര്‍ണനിയന്ത്രണത്തിലായിരിക്കും.
എന്നാല്‍, ഭരണകൂടം കൂട്ടക്കൊല ചെയ്യുമെന്ന് ഭയന്ന് കൂടുതല്‍ പേരും മേഖലയില്‍നിന്ന് പലായനം ചെയ്യുകയാണ്. സിറിയന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം തേടി ഡിസംബര്‍ 27ന് മോസ്കോയില്‍ റഷ്യയും ഇറാനുമായി ചര്‍ച്ച നടത്തുമെന്ന് തുര്‍ക്കി അറിയിച്ചു. ഒഴിപ്പിക്കല്‍ നടപടി പുനരാരംഭിച്ചതായും നിരവധി വിമതകുടുംബങ്ങളെ മാറ്റിയെന്നും സിറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.