ഡമസ്കസ്: സിറിയയിലെ അലപ്പോയില്‍ താണ്ഡവമാടുന്ന ബശ്ശാര്‍ അല്‍അസദിന്‍െറ സൈന്യത്തിന്‍െറ ക്രൂരപീഡനം ഏറ്റുവാങ്ങാന്‍ തയാറാകാതെ മരണത്തെ സ്വയംവരിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ലോകമെങ്ങുമുള്ള മതനേതാക്കളെയും പണ്ഡിതന്മാരെയും അഭിസംബോധന ചെയ്യുന്ന കുറിപ്പിന്‍െറ ഉള്ളടക്കം ഇങ്ങനെ.
‘‘ലോകത്തെ എല്ലാ മതനേതാക്കളും പണ്ഡിതന്മാരും അറിയാന്‍, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ബലാത്സംഗത്തിന് ഇരയാകുമെന്ന് ഉറപ്പുള്ള ഒരു പെണ്‍കുട്ടിയാണ് ഞാന്‍. സൈന്യമെന്ന് വിളിക്കുന്ന രാക്ഷസന്മാരില്‍നിന്ന് സ്വയംരക്ഷക്ക് ആയുധമോ ആണുങ്ങളോ ഞങ്ങള്‍ക്കിടയില്‍ ഇല്ല. മറ്റൊന്നും നിങ്ങളോട് ആവശ്യപ്പെടുന്നില്ല; നിങ്ങളുടെ പ്രാര്‍ഥനപോലും.
ഞാന്‍ ആത്മഹത്യ ചെയ്താല്‍ ദൈവത്തിന്‍െറ അടുത്ത് എന്‍െറ സ്ഥാനം നരകത്തിലാണെന്ന് മാത്രം പറയരുത്. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്. എനിക്ക് നരകമാണ് നിങ്ങള്‍ വിധിക്കുന്നതെങ്കിലും, ഞാനത് കാര്യമാക്കില്ല’’ -സിറിയന്‍ സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകനായ മുഹമ്മദ് ശന്‍ബൂവിനു പെണ്‍കുട്ടി കുറിച്ചുനല്‍കിയതാണ് ഈ വരികള്‍. സിറിയന്‍ സൈന്യത്തിന്‍െറ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്ന ഇത്തരം ചില നിലവിളികള്‍ ഫേസ്ബുക്ക്, ട്വിറ്ററുകള്‍ വഴി പുറംലോകത്തത്തെിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.