അലപ്പൊ: യു.എന്നില്‍ സിറിയന്‍ അംബാസഡര്‍ നല്‍കിയത് വ്യാജ ഫോട്ടോ

ഡമസ്കസ്: കിഴക്കന്‍ അലപ്പോയില്‍ സിവിലിയന്മാരെ കൊന്നൊടുക്കുന്ന സൈനികരെ വെള്ളപൂശാന്‍ സിറിയന്‍ അംബാസഡര്‍ യു.എന്നിനു നല്‍കിയത് വ്യാജ ഫോട്ടോ. യു.എന്‍ രക്ഷാസമിതി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് അംബാസഡര്‍  ബശ്ശാര്‍ ജാഫരി ഒരു സ്ത്രീയെ രക്ഷപ്പെടാന്‍ സഹായിക്കുന്ന സൈനികന്‍െറ ഫോട്ടോ അംഗങ്ങളെ കാണിച്ചത്.

അലപ്പോയില്‍നിന്ന് സ്ത്രീയെ രക്ഷപ്പെടുത്തുന്ന സൈനികന്‍െറ ഫോട്ടോയാണിതെന്നായിരുന്നു ജാഫരിയുടെ വാദം. എന്നാല്‍, കഴിഞ്ഞ ജൂണില്‍ അറബ്  വെബ്സൈറ്റുകളില്‍ വ്യാപകമായി പ്രചരിച്ച ഇറാഖിലെ ഫല്ലൂജയില്‍നിന്നുള്ള ഫോട്ടോയായിരുന്നു അത്.

പോപുലര്‍ മൊബിലൈസേഷന്‍ യൂനിറ്റിലെ സൈനികന്‍ ഒരു സ്ത്രീയെ രക്ഷപ്പെടുത്തുന്നതായിരുന്നു ചിത്രം. ഈ ഫോട്ടോ ജാഫരി ദുരുപയോഗം ചെയ്തത് ശ്രദ്ധയില്‍പെട്ട മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രതികരിക്കുകയായിരുന്നു.

Tags:    
News Summary - aleppo battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.