??????????? ??????????????? ??????? ??????? ??????? ?????????????????? ?????????

അലപ്പൊ: ദുരന്തചരിത്രം ആവര്‍ത്തിക്കുന്നു

1995ല്‍ സെര്‍ബ് സൈനികര്‍ ബോസ്നിയയിലെ സ്രെബ്രനീസയില്‍ നടത്തിയതിന്‍െറ ആവര്‍ത്തനമാണ് സിറിയയിലെ അലപ്പോയില്‍ നടക്കുന്നതെന്ന് ആ കുരുതിയില്‍നിന്ന് രക്ഷപ്പെട്ടവര്‍ അടിവരയിടുന്നു. ബോസ്നിയ യുദ്ധകാലത്ത്  8000 മുസ്ലിംകളെയാണ്   സെര്‍ബ് സൈന്യം ഉന്‍മൂലനം ചെയ്തത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ കൂട്ടക്കൊലക്കാണ് അന്ന് ലോകം സാക്ഷ്യം വഹിച്ചത്. യുദ്ധാനന്തരം ബോസ്നിയയില്‍നിന്ന് 20,000 അഭയാര്‍ഥികളാണ്  സ്രെബ്രനീസയിലേക്ക് പലായനം ചെയ്തത്. അവരിലൊരാളാണ് ഹസന്‍ ഹസനോവിക്.

സൈന്യം ഇരച്ചുകയറിയത്തെുമ്പോള്‍  തന്‍െറ വീടിനുമുന്നില്‍ നില്‍ക്കുകയായിരുന്നു ഹസന്‍. ഓടിരക്ഷപ്പെടുകയല്ലാതെ മറ്റു മാര്‍ഗമില്ല മുന്നില്‍. അന്ന് ഹസന് 19 വയസ്സ്. യുദ്ധം കഴിയുംവരെ യു.എന്‍ സംരക്ഷിക്കുമെന്നായിരുന്നു ആ ജനതയുടെ വിശ്വാസം. എന്നാല്‍, സൈന്യം കണ്‍മുന്നിലത്തെിയപ്പോഴാണ് യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്. പിടികൊടുക്കാതെ തെരുവിലൂടെ ഓടുകയായിരുന്നു ഒരു ജനത ഒന്നടങ്കം. 12,000ത്തോളം പേരുണ്ടായിരുന്നു ആ കൂട്ടത്തില്‍.   

ഹസന്‍െറ ഇരട്ടസഹോദരനും പിതാവും അമ്മാവനും വെടിയുണ്ടകളെ പേടിച്ച് അവര്‍ക്കൊപ്പം ചേര്‍ന്നു. സൈന്യത്തിന് പിടികൊടുക്കാതെ  ഏവരും 55 കി.മീ. അകലെയുള്ള തുസ്ല ലക്ഷ്യംവെച്ച് യാത്ര തുടര്‍ന്നു. കാടും മലകളും നദികളും താണ്ടിയുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. ജീവിതത്തിനും മരണത്തിനുമിടയിലെ അതിജീവനത്തിന്‍േറതായിരുന്നു ആ യാത്ര. ആറു ദിവസമെടുത്തു  ലക്ഷ്യംകാണാന്‍. വൈകാതെ ഹസനും അവരോടൊപ്പം ചേര്‍ന്നു. എന്നാല്‍, ഒരുവര്‍ഷം കഴിഞ്ഞാണ് തന്‍െറ സഹോദരനും പിതാവും അമ്മാവനും ആ യാത്രക്കിടെ മരിച്ച വിവരം അറിയുന്നത്.  കുടുംബത്തിലെ അവശേഷിക്കുന്നവരുമായി മറ്റൊരു അഭയാര്‍ഥി ക്യാമ്പില്‍വെച്ച് പുനസമാഗമിച്ചു.  

ആ ദുരന്തത്തിന് 10 വര്‍ഷം പിന്നിടുമ്പോള്‍ ഒരു ഭരണാധികാരി സ്വന്തം നാട്ടിലെ ജനതയെ കൊല്ലാക്കൊല ചെയ്യുന്നതും ഹസനുള്‍പ്പെടെയുള്ളവര്‍ അറിഞ്ഞു. സ്രെബ്രനീസ പോലെ പൗരാണിക സിറിയയും കത്തിയെരിയുകയാണ്.  മരണം ഉറപ്പിച്ചിരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉപരോധത്തില്‍ കഴിയുന്നുണ്ട് അവിടെ. 2012ല്‍ കിഴക്കന്‍ മേഖല മുഴുവന്‍ വിമതര്‍ക്ക് സ്വന്തമായിരുന്നു. എന്നാല്‍, റഷ്യന്‍ പിന്തുണയോടെ തുടരുന്ന ആക്രമണത്തില്‍ രണ്ടര കിലോമീറ്റര്‍ മാത്രമായി അവരുടെ ഭൂമി ചുരുങ്ങി. തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു. ഭക്ഷണമില്ല, മരുന്നില്ല, പരിക്കേറ്റവരെ ചികിത്സിക്കാന്‍ ആശുപത്രികളില്ല. പലരും സാമൂഹികമാധ്യമങ്ങളിലൂടെ മരണം അടുത്തുവന്നത്തെുന്ന നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ടേയിരിക്കുന്നു.

ഞങ്ങളനുഭവിച്ചത് ഇനി ആവര്‍ത്തിക്കരുതേ എന്നു പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍, ചരിത്രം തുടര്‍ക്കഥയാകുമ്പോള്‍ ദുരന്തങ്ങള്‍  തടുക്കാന്‍ കഴിയാതെ മനുഷ്യമന$സാക്ഷി മരവിച്ചുപോയിരിക്കുന്നു. യുദ്ധങ്ങളില്‍നിന്ന് ലോകം ഒന്നും പഠിച്ചിട്ടില്ളെന്നാണ് അലപ്പോ പകര്‍ന്നുനല്‍കുന്ന സന്ദേശമെന്നും ഹസന്‍ പറഞ്ഞുവെക്കുന്നു.   ‘‘നാമുള്‍പ്പെടെയുള്ള മനുഷ്യസമൂഹമാണ് അതിനുത്തരം നല്‍കേണ്ടത്. അലപ്പോ പുതിയ സ്രെബ്രാനീസയാകാന്‍ അനുവദിക്കരുത്.
അഭയാര്‍ഥികളെക്കൊണ്ട് അലപ്പോയിലെ നഗരവീഥികള്‍ നിറയുകയാണ്. ഇന്ന് അലപ്പോയില്‍ സംഭവിച്ചത് നാളെ ഇദ്ലിബിലും ആവര്‍ത്തിക്കും’’ -യുദ്ധക്കെടുതികള്‍ക്കിരയായ ഈ മനുഷ്യന്‍െറ മുന്നറിയിപ്പ് പക്ഷേ ആരു കേള്‍ക്കാന്‍.

Tags:    
News Summary - aleppo battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.