അലപ്പൊ: സിറിയൻ സൈനികരുടെ കൈയാൽ നിരപരാധികൾ മരിച്ചു വീഴുന്ന അലപ്പോയിൽ കരളലിയിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത്. ആശുപത്രിയിൽ പരിക്കേറ്റ അഞ്ചു വയസുകാരനെ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ അനസ്തേഷ്യ ലഭിക്കാത്തതിനാൽ കുട്ടി ഖുർആൻ ചൊല്ലുന്നതും ഇൗ വാർത്ത വായിക്കുന്ന തുർക്കി ടിവിയിലെ അവതാരകർ പൊട്ടിക്കരയുന്നതുമായ വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.
എന്നാൽ വിഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്നത് സംബന്ധിച്ച് സ്ഥിരികരണമുണ്ടായിട്ടില്ല. അതിനിടെ അലപ്പോയിൽ മാനുഷിക സഹായവും രക്ഷാ പ്രവർത്തനങ്ങളും തടയുന്ന സിറിയൻ സൈന്യത്തെയും റഷ്യയെയും െഎക്യ രാഷ്ട്രസഭ വിമർശിച്ചു.
ഇദ്ലിബ് പ്രവിശ്യയിൽ ഉൾപ്പെടുന്ന ഷിയ നഗരങ്ങളായ അൽ ഫൗവ–കെഫ്രിയ ഗ്രാമങ്ങളിലെ പരിക്കേറ്റവരെ ഒഴിപ്പിച്ചതിന്ശേഷം അലപ്പോയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചാൽ മതിയെന്നാണ് സിറിയൻ സൈനികരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.