യാംഗോൻ: യു.എൻ ഉദ്യോഗസ്ഥയുമായുള്ള കൂടിക്കാഴ്ചക്കിടെ മ്യാന്മർ സൈനികർ റോഹിങ്ക്യൻ സ്ത്രീകളെയും പെൺകുട്ടികളെയും കൂട്ടബലാത്സംഗത്തിനിരയാക്കിയ കാര്യം ജനാധിപത്യനേതാവ് ഒാങ്സാൻ സൂചി മറച്ചുവെച്ചതായി റിപ്പോർട്ട്. ഡിസംബർ മധ്യത്തിലാണ് റോഹിങ്ക്യകൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ കുറിച്ചന്വേഷിക്കാൻ നിയോഗിച്ച യു.എൻ പ്രത്യേക പ്രതിനിധി പ്രമീള പേട്ടൻ നാലുദിന സന്ദർശനത്തിനായി മ്യാന്മറിലെത്തിയത്.
എന്നാൽ ലോകമാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്ത റോഹിങ്ക്യൻ സ്ത്രീകളെ സൈന്യം കൂട്ടമാനഭംഗം ചെയ്ത സംഭവങ്ങളെ കുറിച്ച് വിവരിക്കാൻ സൂചി തയാറായില്ലെന്ന് പ്രമീള വ്യക്തമാക്കി. ആക്രമണത്തെ കുറിച്ചുള്ള മാധ്യമറിപ്പോർട്ടുകൾ െകട്ടുകഥകളാണെന്നാണ് സൂചിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.