ടോക്യോ: ആണവ നിരായുധീകരണ നടപടികൾ എത്രയും െപെട്ടന്ന് തുടങ്ങണമെന്ന് െഎക്യരാഷ്ട്രസഭ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ഉത്തര കൊറിയയോട് ആവശ്യപ്പെട്ടു. രാജ്യത്തിനെതിരായ ഉപരോധം പിൻവലിക്കണമെന്നാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ആഗ്രഹിക്കുന്നതെങ്കിൽ ആണവ നിരായുധീകരണത്തിന് തുടക്കമിട്ട് അന്താരാഷ്ട്ര സമൂഹത്തിെൻറ വിശ്വാസ്യത നേടിയെടുക്കണമെന്ന് ദക്ഷിണ കൊറിയയിലെ മുൻ വിദേശകാര്യ മന്ത്രി കൂടിയായ മൂൺ അഭിപ്രായപ്പെട്ടു.
ഇരു കൊറിയകളുടെയും മികച്ച ഭാവിക്ക് ഉത്തര കൊറിയയുടെ ആണവ നിരായുധീകരണം അനിവാര്യമാണ്. ഇതാണ് േയാജിച്ച സമയം. ഇൗ അവസരം നഷ്ടപ്പെടുത്തരുതെന്നാണ് കിം ജോങ് ഉന്നിനോട് എനിക്ക് പറയാനുള്ളത്’’ -മൂൺ പറഞ്ഞു. ഉത്തര കൊറിയയുടെ നടപടികൾക്കായി ലോകം- പ്രത്യേകിച്ച് ദക്ഷിണ കൊറിയ, അമേരിക്ക, ചൈന, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങൾ-കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി നടത്തിയ ചരിത്ര കൂടിക്കാഴ്ചയെ തുടർന്ന് സംഘർഷാവസ്ഥയിൽ കുറവായിട്ടുണ്ടെങ്കിലും ഉത്തര കൊറിയ ആണവ നിരായുധീകരണ നടപടികൾ തുടങ്ങുന്നതുവരെ ഇക്കാര്യത്തിൽ ലോകത്തിന് ആശ്വസിക്കാനായിട്ടില്ലെന്ന് മൂൺ വ്യക്തമാക്കി.
‘‘പ്രതിസന്ധി തുടരുകയാണ്. ഉത്തര കൊറിയയുടെ ആണവ, മിസൈൽ പദ്ധതികളിൽ മാറ്റമുണ്ടായിട്ടില്ല എന്നതാണ് അതിനു കാരണം. അതിനാൽ, അവരാണ് പ്രശ്നം പരിഹരിക്കാൻ മുൻകൈയെടുക്കേണ്ടത്. ഉത്തര കൊറിയ ആണവ നിരായുധീകരണ നടപടി തുടങ്ങിയാൽ െഎക്യരാഷ്ട്രസഭ ഉപരോധം നീക്കുന്ന കാര്യത്തിൽ മടിച്ചുനിൽക്കില്ല’’ -മൂൺ ചൂണ്ടിക്കാട്ടി.
ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ െജ ഇന്നിെൻറ ഇടപെടലിനെ തുടർന്ന് ഇൗവർഷം ജൂണിൽ സിംഗപ്പൂരിലാണ് ട്രംപ്-കിം ഉച്ചേകാടി അരേങ്ങറിയത്. ഇതോടെ മേഖലയിലെ സംഘർഷാവസ്ഥക്ക് അയവുവന്നെങ്കിലും യു.എസിെൻറയും യു.എന്നിെൻറയും പ്രധാന ആവശ്യമായ ആണവ നിരായുധീകരണത്തിന് വ്യക്തമായ പദ്ധതികളൊന്നും ഉത്തര കൊറിയ പ്രഖ്യാപിച്ചിരുന്നില്ല. പിന്നീട് ആണവ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും കാര്യമായ നിരായുധീകരണ നടപടികൾക്ക് കിം ജോങ് ഉൻ തുടക്കമിടാത്തതാണ് യു.എസിനെയും യു.എന്നിനെയും അലട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.