ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷ നേതാവുമായ ഖാലിദ സിയയുടെ ഒാഫിസിൽ പൊലീസ് റെയ്ഡ്. ദേശവിരുദ്ധരേഖകൾ കണ്ടെത്താനെന്ന പേരിലാണ് പൊലീസ് തിരച്ചിൽ നടത്തിയത്. എന്നാൽ, റെയ്ഡിൽ ഇത്തരം രേഖകെളാന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഖാലിദ സിയയുടെ ഒാഫിസിെൻറ പൂട്ട് തകർത്താണ് പൊലീസ് അകത്തുകടന്നത്. റെയ്ഡ് വിവരമറിഞ്ഞ് സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി അനുയായികൾ പ്രതിഷേധവുമായെത്തി. പിന്നീട് വൻ പൊലീസ് സന്നാഹത്തിൽ രണ്ടു മണിക്കൂറോളം നീണ്ട റെയ്ഡ് പൂർത്തിയാക്കുകയായിരുന്നു. റെയ്ഡ് ബി.എൻ.പിയെ അടിച്ചമർത്താനുള്ള ശ്രമത്തിെൻറ ഭാഗമാണെന്ന് സിയയുടെ വക്താവ് പ്രസ്താവനയിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.