ധാക്ക: ബംഗ്ലാദേശിലെ നാരായൺഗഞ്ച് നഗരത്തിൽനിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. രുപ്ഗഞ്ചിലെ കൃത്രിമ തടാകത്തിൽനിന്നാണ് ചൈനയിൽ നിർമിച്ച 62 മെഷീൻ ഗണ്ണുകൾ, രണ്ട് റോക്കറ്റ് ലോഞ്ചറുകൾ, 42 ഗ്രനേഡുകൾ, അഞ്ച് തോക്കുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെടുത്തത്. പോളി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ആയുധശേഖരം. അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പൊലീസ് ഇവ കണ്ടെത്തിയത്. അഗ്നിശമനസേന ഉേദ്യാഗസ്ഥർ തടാകത്തിൽ തിരച്ചിൽ തുടരുകയാണ്.
രാജ്യത്ത് അട്ടിമറിശ്രമങ്ങൾ നടത്താനാവും ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചതെന്ന് ഇൻസ്പെക്ടർ ജനറൽ ഷഹിദുൾ ഹഖ് അഭിപ്രായപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഭീകരസംഘടനകൾക്ക് പങ്കുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ 5000 ഭീകരരുടെ പട്ടിക ജില്ല പൊലീസ് മേധാവികൾക്ക് പൊലീസ് ഹെഡ്ക്വാർേട്ടഴ്സ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.