ധാക്ക: തനിക്കെതിരായ അഴിമതിക്കേസ് പുനരന്വേഷിക്കണമെന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ഹരജി സുപ്രീംകോടതി തള്ളി. ഇതോടെ കേസിൽ വിചാരണ തുടങ്ങാനുള്ള എല്ലാ തടസ്സവും നീങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ ചെയർപേഴ്സണാണ് 71കാരിയായ ഖാലിദ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുരേന്ദ്രകുമാർ സിൻഹയുടെ നേതൃത്വത്തിലുള്ള നാലംഗ ബെഞ്ചാണ് ഹൈേകാടതിവിധി ശരിവെച്ച് ഉത്തരവിറക്കിയത്. ധാക്ക സ്പെഷൽകോടതിയിൽ ഇതോടെ കേസിെൻറ വിചാരണ ആരംഭിക്കും. നേരേത്ത പുനരന്വേഷണം ആവശ്യപ്പെട്ട് ഖാലിദ നൽകിയ ഹരജി ഹൈേകാടതിയും തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.