ബീജിങ്: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ പരിപാടിയിൽ ടിബറ്റൻ പൗരൻമാർ പെങ്കടുക്കുന്നത് ചൈനീസ് സർക്കാർ വിലക്കി. നേപ്പാളിലെ ബോദ്ഗയയിലാണ് ദലൈലാമയുടെ പരിപാടി നടക്കാനിരുന്നത്. തീവ്രവാദത്തെയും വിഘടനവാദത്തെയും ചെറുക്കുന്നതിനായി കൂടുതൽ യാത്ര നിയന്ത്രണങ്ങൾ ഉണ്ടാവുമെന്ന് ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ൈചനക്ക് തങ്ങളുടെമേൽ ഇത്തരമൊരു നിയന്ത്രണം സമീപ ഭാവിയിൽ ഏർപ്പെടുത്താൻ കഴിയില്ലെന്ന് നിലപാടിലാണ് ടിബറ്റ്. 2016 നവംബർ മുതൽ ടിബറ്റൻ പൗരൻമാരുടെ പാസ്പോർട്ട് റദ്ദാക്കുന്നത് ചൈനീസ് സർക്കാർ ആരംഭിച്ചിരുന്നു. ഇവർക്ക് മേൽ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ചൈന ഇത്തരമൊരു നടപടി എടുത്തതെന്നാണ് റിപ്പോർട്ട്.
നേപ്പാളിലേക്കുള്ള വിമാന സർവീസുകളിലും ടൂർ പാക്കേജുകളിലും നിയന്ത്രണമേർപ്പെടുത്താനും ചൈനീസ് സർക്കാറിെൻറ നിർദേശമുണ്ടെന്ന് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടിബറ്റൻ പൗരൻമാരുടെ ബന്ധുക്കളാരെങ്കിലും നേപ്പാളിലുണ്ടെങ്കിൽ ദലൈലാമയുടെ പരിപാടി തുടങ്ങുന്നതിന് മുമ്പ് അവരോട് തിരിച്ചെത്താൻ ആവശ്യപ്പെടണമെന്ന് ടിബറ്റൻ പൗരൻമാരോട് ചൈന നിർദേശിച്ചതായി വാർത്തകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.